അഖില കേരള ഖുർആൻ മത്സരം: മിന്നുന്ന നേട്ടവുമായി മർകസ് മാലിക് ദിനാർ വിദ്യാർഥികൾ


കൊയിലാണ്ടി: ഖാളി സയ്യിദ് അഹ്മദ് ജലാലുദ്ദീൻ അൽ ബുഖാരിയുടെ ആണ്ടുനേർച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ഖുർആൻ പാരായണ മത്സരത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടി മർകസ് മാലിക് ദിനാർ വിദ്യാർഥികൾ. കണ്ണൂർ പൊയ്ത്തുംകടവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂറുൽ ഹുദ എഡ്യുക്കേഷണൽ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
ഖുർആൻ പാരായണത്തിൽ മുഹമ്മദ് സഹൽ നടുവട്ടം, മുഹമ്മദ് സഹൽ കൊളപ്പുറം, മുഹമ്മദ് മിദ്ലാജ് മഞ്ചേരി എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കൂടാതെ മുഹമ്മദ് സുഫിയാൻ തളിപ്പറമ്പ് നാലാം സ്ഥാനവും, മുഹമ്മദ് മിദ്ലാജ് നീലംപാറ അഞ്ചാം സ്ഥാനവും നേടി.
സംസ്ഥാനതല-ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ തുടർച്ചയായ വിജയം കൈവരിക്കുന്ന വിദ്യാർഥികളെയും പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും മാനേജ്മെന്റ് അഭിനന്ദിച്ചു. തജ്വീദ് നിയമപ്രകാരമുള്ള വിശുദ്ധ ഖുർആൻ പരായണം പരിശീലിപ്പിക്കുകയും ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേരളത്തിലെ തന്നെ മികച്ച പഠനകേന്ദ്രമാണ് മർകസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴിൽ പ്രവർത്തിക്കുന്ന മാലിക് ദിനാർ.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം