കോഴിക്കോട്: കേരളത്തിലെ വിവിധ സയ്യിദ് ഖബീലകളിലെ സാദാത്തീങ്ങളെ സംഗമിപ്പിച്ചു മർകസ് സംഘടിപ്പിക്കുന്ന ആറാമത് സാദാത്ത് സമ്മേളനം ഈ മാസം 28 (മുഹറം 9) വെള്ളി വൈകുന്നേരം വൈകുന്നേരം 4.30 മുതൽ ഓൺലൈനിൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും . മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാർത്ഥന നടത്തും. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. പ്രമുഖ സയ്യിദന്മാർ നേതൃത്വം നൽകും. സയ്യിദ് ഹബീബ് ഉമർ ബിൻ ഹാമിദ് അൽ ജീലാനി മക്ക, സയ്യിദ് ഹബീബ് അബൂബക്കർ അൽ അദനി ബിൻ ജീലാനി യമൻ എന്നിവർ മുഖ്യാതികളായി പങ്കെടുക്കും.
മുഹറം 9 സാദാത്ത് ഡേ ആയാണ് മർകസ് ആചരിച്ചു വരുന്നത്. കേരളത്തിലെ എല്ലാ ഖബീലകളിലെയും സാദാത്തീങ്ങൾക്കു മർകസിന്റെ ആദരം സമർപ്പിക്കുന്ന ചടങ്ങാണിത്. കോവിഡ് കാരണം, ഓൺലൈൻ വീഡിയോ പ്ലാറ്റ്ഫോമായ സൂം വഴി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നതിനായി രജിസ്റ്റർ ചെയ്യാൻ 9207400086 എന്ന നമ്പറിൽ സാദാത്തീങ്ങൾ ബന്ധപ്പെടേണ്ടതാണെന്ന് മർകസ് ഓഫീസിൽ നിന്നും അറിയിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved