പെരുന്നാൾ സന്തോഷം എല്ലാവരിലേക്കുമെത്തിക്കുക: കാന്തപുരം


കോഴിക്കോട്: ത്യാഗ സമർപ്പണങ്ങളുടെ സ്മരണകൾ നിറഞ്ഞ ബലിപെരുന്നാളിന്റെ സന്തോഷം എല്ലാവരിലേക്കും പകരാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. കോവിഡിന്റെ പ്രതിസന്ധി ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ സൂക്ഷ്മതയോടെ വേണം ആഘോഷങ്ങൾ. കോവിഡ് രൂക്ഷത കാരണം എല്ലാ മേഖലകളിലും വലിയ പ്രയാസങ്ങൾ നേരിട്ട മാസങ്ങളാണ് കടന്നുപോയത്. പ്രയാസങ്ങൾ നേരിടുന്നവരെ സഹായിക്കാൻ എല്ലാവരും ഉത്സുകരാകണം. ദാനധർമങ്ങൾക്കും വലിയ പ്രതിഫലവും പ്രാർത്ഥനക്ക് സവിശേഷമായ ഉത്തരവും ലഭിക്കുന്ന ദിനമാണ്. അതിനാൽ, വിശ്വാസികളുടെ ഇടപഴകലുകളിൽനന്മകൾ സജീവമാകുന്ന ഒരു ദിനമാകണം ഈദിന്റേത്. ഇബ്റാഹീം നബി കാണിച്ചു തന്ന, ഇലാഹീ വിധേയത്വത്തിന്റെയും പൂർണ്ണ സമർപ്പണത്തിന്റെയും പാഠങ്ങൾ എല്ലാവരും ആവാഹിക്കണം; കാന്തപുരം പറഞ്ഞു. [embed]https://youtu.be/VcCYGme69Zk[/embed]
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം