ഷാർജ മർകസിൽ വിക്കിമീഡിയ പരിശീലക ശിൽപശാല സമാപിച്ചു

വിക്കിമീഡിയ ട്രെയിനർ അക്ബർ അലിക്ക് ഷാർജ മർകസിന്റെ ഉപഹാരം ശാഫി നൂറാനി കൈമാറുന്നു.

വിക്കിമീഡിയ ട്രെയിനർ അക്ബർ അലിക്ക് ഷാർജ മർകസിന്റെ ഉപഹാരം ശാഫി നൂറാനി കൈമാറുന്നു.
ഷാർജ: വിക്കിമീഡിയൻസ് ഓഫ് യുഎഇ യൂസർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഷാർജയിലെ മർകസ് - ദി ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച വിക്കിമീഡിയ പരിശീലക ശിൽപശാല പരമ്പര സമാപിച്ചു. ആറ് സെഷനുകളിലായി നടന്ന പരിശീലന പരിപാടിയിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ പങ്കെടുത്തു. വിക്കിമീഡിയൻസ് ഓഫ് യുഎഇ യൂസർ ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ആൻഡ് കമ്മ്യൂണിറ്റി ഔട്രീച്ച് കോർഡിനേറ്റർ ദുആ ഖിദിർ പരിപാടി ഉദ്ഘാടനം ചെയ്തു.
വിക്കിമീഡിയ സീനിയർ എഡിറ്ററും ദുബൈ അമിറ്റി സ്കൂൾ സോഷ്യൽ സ്റ്റഡീസ് വിഭാഗം മേധാവിയുമായ അക്ബർ അലി ക്ലാസുകൾക്ക് നേതൃത്വം നൽകി. വിക്കിപീഡിയയുടെ പ്രവർത്തന രീതികൾ, വിക്കിഡേറ്റ, വിക്കിമീഡിയ കോമൺസ് തുടങ്ങിയ വിക്കി പദ്ധതികളുടെ പരിശീലന പരിപാടികളാണ് നടന്നത്. പരിശീലനം പൂർത്തിയാക്കിയ അധ്യാപകർക്ക് സമാപനച്ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശാഫി നൂറാനിയുടെ അധ്യക്ഷത വഹിച്ചു. ഇവന്റ് കോർഡിനേറ്റർ ടിപി സുബൈർ നൂറാനി ആമുഖപ്രഭാഷണം നടത്തി. ഓപ്പറേഷൻസ് ഹെഡ് സിദ്ദീഖ് സഖാഫി നന്ദി രേഖപ്പെടുത്തി. മുർഷിദ് എളമരം, ജാഫർ സാദിഖ് സഖാഫി, ടിപിഎം സഈദ് തുടങ്ങിയവർ സംബന്ധിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം