ഷാർജ മർകസിൽ എ.ഐ & ടെക് സമ്മർ ക്യാമ്പ് ജൂലൈ 6 മുതൽ


ഷാർജ: വിദ്യാർഥികളിലെ സാങ്കേതിക വൈദഗ്ധ്യവും സർഗാത്മക ചിന്താശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ഷാർജയിലെ മർകസ് - ദി ഫസ്റ്റ് വേർഡ് ഇൻസ്റ്റിറ്റ്യൂട്ടും അജ്മാനിലെ ഫ്യൂച്ചർ മൈൻഡ്സ് ട്രെയിനിംഗ് സെന്ററും സംയുക്തമായി 'എ.ഐ & ടെക് സമ്മർ ക്യാമ്പ്' സംഘടിപ്പിക്കുന്നു. ജൂലൈ 6 മുതൽ ഓഗസ്റ്റ് 30 വരെ ഷാർജ മർകസ് ക്യാമ്പസിൽ നടക്കുന്ന ക്യാമ്പിൽ 5 മുതൽ 16 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കായി വൈവിധ്യമാർന്ന പരിശീലന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
ഇന്നത്തെ അതിവേഗ സാങ്കേതിക ലോകത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), കോഡിംഗ്, റോബോട്ടിക്സ്, ആപ്പ് ഡെവലപ്മെന്റ്, എ.ഐ പവേർഡ് ഡിസൈൻ, ഗെയിം ഡെവലപ്മെന്റ്, സിനിമാറ്റോഗ്രഫി, എന്റർപ്രണർഷിപ്പ്, ലീഡർഷിപ്പ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഫിനാൻഷ്യൽ ലിറ്ററസി, എ.ആർ/വി.ആർ ടെക്നോളജി തുടങ്ങി ഭാവി തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കും.
പ്രായാനുസൃതമായി പ്രത്യേക ഗ്രൂപ്പുകളിലായി നടക്കുന്ന പരിശീലന പരിപാടികൾ കുട്ടികളിലെ സാങ്കേതിക മികവിനൊപ്പം ആത്മവിശ്വാസം, ആശയവിനിമയ ശേഷി, പ്രശ്നപരിഹാര നൈപുണ്യം, ടീം വർക്ക്, നേതൃഗുണങ്ങൾ എന്നിവയും വികസിപ്പിക്കുന്നതിന് സഹായകമാകും. പഠനവും വിനോദവും സമന്വയിപ്പിച്ചുള്ള ക്യാമ്പിൽ ക്രിയേറ്റീവ് വർക്ക്ഷോപ്പുകൾ, ഫീൽഡ് ട്രിപ്പുകൾ, പബ്ലിക് സ്പീക്കിംഗ് സെഷനുകൾ, മത്സരങ്ങൾ, ലൈഫ് സ്കിൽ പരിശീലനങ്ങൾ, ഗ്രാജുവേഷൻ ചടങ്ങ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ യുഗത്തിലെ പുതിയ സാധ്യതകളെ പരിചയപ്പെടുത്തുകയും ഭാവിയിലെ സാങ്കേതിക ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികളെ സജ്ജരാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0561 600 507
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം