സെന്സസ് സെല്ഫ് എന്യൂമറേഷന് സഹായവുമായി മര്കസ് ലോ കോളേജ് എന്.എസ്.എസ്

മര്കസ് ലോ കോളേജില് പ്രവര്ത്തനം ആരംഭിച്ച സെന്സസ് ഹെല്പ്പ് ഡെസ്ക്.

മര്കസ് ലോ കോളേജില് പ്രവര്ത്തനം ആരംഭിച്ച സെന്സസ് ഹെല്പ്പ് ഡെസ്ക്.
നോളജ് സിറ്റി: രാജ്യവ്യാപകമായി പുരോഗമിക്കുന്ന സെന്സസ് - 2027 സെല്ഫ് എന്യൂമറേഷന് പ്രവര്ത്തനങ്ങള്ക്ക് സഹായവുമായി എന്.എസ്.എസ് മര്കസ് ലോ കോളേജ് യൂണിറ്റ്. പൊതുജനങ്ങള്ക്ക് ഓണ്ലൈന് സെല്ഫ് എന്യൂമറേഷന് നടപടികള് എളുപ്പത്തില് പൂര്ത്തിയാക്കുന്നതിനും സെന്സസില് നൂറ് ശതമാനം ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് കോളേജില് പ്രത്യേക ഹെല്പ്പ് ഡെസ്ക് പ്രവര്ത്തനം ആരംഭിച്ചത്. കോളേജ് പ്രിന്സിപ്പല് ഡോ. അഞ്ജു എന് പിള്ള ഉദ്ഘാടനം നിര്വഹിച്ചു.
മൊബൈല് ഉപയോഗിച്ച് സെന്സസ് വിവരങ്ങള് സ്വയം രേഖപ്പെടുത്തുന്നതിനായി കേന്ദ്ര സര്ക്കാര് ആരംഭിച്ച സെല്ഫ് എന്യൂമറേഷന് സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങളില് അവബോധം സൃഷ്ടിക്കുന്നതിനും നടപടിക്രമങ്ങള് വിശദീകരിക്കുന്നതിനുമാണ് ഹെല്പ്പ് ഡെസ്ക് പ്രധാനമായും പ്രവര്ത്തിക്കുന്നത്. ഓണ്ലൈന് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സാങ്കേതിക സംശയ നിവാരണവും മാര്ഗനിര്ദേശങ്ങളും ഹെല്പ്പ് ഡെസ്ക് വഴി എന്.എസ്.എസ് വളണ്ടിയര്മാര് നല്കി.
ഇതോടൊപ്പം, സമീപപ്രദേശങ്ങളിലെ വീടുകളില് നേരിട്ടെത്തിയും വിദ്യാര്ഥികള് സെല്ഫ് എന്യൂമറേഷന് സഹായം നല്കുന്നുണ്ട്. ഡിജിറ്റല് സേവനങ്ങള് എല്ലാവരിലേക്കും എത്തിക്കുക, സെന്സസ് നടപടികളില് പൊതുജനപങ്കാളിത്തം വര്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എന്.എസ്.എസ് യൂണിറ്റിന്റെ സേവന പ്രവര്ത്തനങ്ങള് പുരോഗമിക്കുന്നത്. സെല്ഫ് എന്യൂമറേഷന് പ്രവര്ത്തനങ്ങള്ക്ക് എന് എസ് എസ് വളണ്ടിയര് സെക്രട്ടറിമാരായ ഫാത്തിമ ജുമൈല കാസര്കോട്, സ്വാലിഹ് മണക്കടവന്, ഫര്ഹാന, സഹല, ശ്രീക്കര് രാമന്, മുഹമ്മദലി, ശരണ് പി എസ് എന്നിവര് നേതൃത്വം നല്കി.
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള് സംബന്ധിക്കുന്ന സമ്മേളനം...
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര് ഉദ്ഘാടനം ചെയ്തു...
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള് സംബന്ധിക്കുന്ന സമ്മേളനം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം