ഇൻ്റർസ്റ്റേറ്റ് ആനുവൽ കോൺഫ്ലുവൻസ് 2026-ന്റെ സമാപന സമ്മേളനത്തിൽ ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Markaz Live News
July 04, 2026
Updated
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന കേരളീയ വൈജ്ഞാനിക മാതൃകകൾ രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിനായി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സംരംഭങ്ങൾ ശക്തിപ്പെടുത്തണമെന്ന് ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ജാമിഅ മദീനതുന്നൂർ ഇൻ്റഗ്രേറ്റഡ് കാമ്പസ് മേധാവികളുടെ വാർഷിക സംഗമമായ 'ഇൻ്റർസ്റ്റേറ്റ് ആനുവൽ കോൺഫ്ലുവൻസ് 2026'-ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂനൂർ മർകസ് ഗാർഡനിൽ നടന്ന പരിപാടിയിൽ പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ബീഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കർണ്ണാടക, തമിഴ്നാട്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലെ ജാമിഅ മദീനതുന്നൂറിൻ്റെ 17 ഇൻ്റഗ്രേറ്റഡ് കാമ്പസുകളുടെ അക്കാദമിക പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു.
ഓപ്പണിംഗ് സെഷൻ ഇൻ്റർസ്റ്റേറ്റ് ഹെഡ് ജാഫർ നൂറാനി ബാംഗ്ലൂരിൻ്റെ അധ്യക്ഷതയിൽ മർകസ് ഗാർഡൻ മാനേജർ അബൂസ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രോ-റെക്ടർ ആസഫ് നൂറാനി കരിക്കുലം ഡെവലപ്മെൻ്റ് സെഷന് നേതൃത്വം നൽകി. ശിഹാബുദ്ദീൻ നൂറാനി പൂനെ, അലി ഷാ നൂറാനി തമിഴ്നാട്, മുഹമ്മദ് നൂറാനി ഇൻഡോർ, ജലാൽ നൂറാനി, സ്വാദിഖ് നൂറാനി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ഇൻ്റർസ്റ്റേറ്റ് അസിസ്റ്റന്റ് ഹെഡ് നുഅ്മാൻ നൂറാനി സ്വാഗതവും കോഡിനേറ്റർ മുഹമ്മദ് നൂറാനി നന്ദിയും പറഞ്ഞു.