കോൺഫാബ് 3.0 നാളെ മർകസിൽ
1500 ലധികം പൂർവ വിദ്യാർഥികൾ സംഗമിക്കും...

1500 ലധികം പൂർവ വിദ്യാർഥികൾ സംഗമിക്കും...

കോഴിക്കോട്: മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് അലുംനി സംഘടനയായ 'മർകസ് അത്ഖ' സംഘടിപ്പിക്കുന്ന സമ്പൂർണ പൂർവ വിദ്യാർഥി സംഗമം ‘കോൺഫാബ് 3.0’ നാളെ (വ്യാഴാഴ്ച) മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും.
രാവിലെ 9:30 ന് ആരംഭിക്കുന്ന പരിപാടിയിൽ സയ്യിദ് സ്വാദിഖ് അലി തുറാബ് പ്രാർഥന നിർവഹിക്കും. ഹാഫിള് അബുബക്കർ സഖാഫിയുടെ അധ്യക്ഷതയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഹാഫിള് അബ്ദുസമദ് സഖാഫി മൂർക്കനാട് സ്വാഗതം പറയും.
തുടർന്ന് നടക്കുന്ന 'അത്ഖ' സെഷനിൽ റിപ്പോർട്ട് അവതരണവും, 'വിഷൻ 2030' അവതരണവും നടക്കും. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശം നൽകും. പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെയും ചടങ്ങിൽ പ്രഖ്യാപിക്കും.
ഉച്ചക്ക് നടക്കുന്ന സമാപന സെഷനിൽ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവഹിക്കും. ഖാരിഅ് ഹസൻ മുസ്ലിയാരുടെ പേരിലുള്ള അവാർഡ് ചിയ്യൂർ മുഹമ്മദ് മുസ്ലിയാർക്ക് ചടങ്ങിൽ സമ്മാനിക്കും.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകും. മർകസ് ഡയറക്ടർ സി.പി ഉബൈദുല്ല സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ഖാരിഅ് മുഹമ്മദ് ഹനീഫ് സഖാഫി, ഖാരിഅ് ബശീർ സഖാഫി, മർകസ് സെൻട്രൽ അലുംനി സെക്രട്ടറി സി കെ മുഹമ്മദ് എന്നിവർ സംസാരിക്കും.
1987 മുതൽ 2022 വരെയുള്ള കാലയളവിൽ മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ പഠിച്ചിറങ്ങിയ 35 ബാച്ചുകളിലെ 1500 ലധികം പൂർവ വിദ്യാർഥികളാണ് സംഗമത്തിൽ പങ്കാളികളാവുക.
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം