ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ്: മർകസ് ഹയർസെക്കൻഡറി സ്കൂൾ പുരസ്കാരം ഏറ്റുവാങ്ങി

കോഴിക്കോട് ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം വിദ്യ ബാലകൃഷ്ണൻ എം.എൽ.എയിൽ നിന്ന് മർകസ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ ഏറ്റുവാങ്ങുന്നു.

കോഴിക്കോട് ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം വിദ്യ ബാലകൃഷ്ണൻ എം.എൽ.എയിൽ നിന്ന് മർകസ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ ഏറ്റുവാങ്ങുന്നു.
കുന്ദമംഗലം: കോഴിക്കോട് ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം മർകസ് ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, സേവന രംഗങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. വെള്ളിമാട്കുന്ന് ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന ജില്ലാതല എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരുടെ സംഗമമായ 'നവപഥം - 2026' ൽ വെച്ചാണ് അഡ്വ. വിദ്യ ബാലകൃഷ്ണൻ എം.എൽ.എ പുരസ്കാരം സമ്മാനിച്ചത്. പ്രിൻസിപ്പൽ ബഷീർ കെ, മൂസക്കോയ മാവിളി, പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി, വളണ്ടിയർമാരായ ആബിദ് റഹ്മാൻ കെ, മുഹമ്മദ് ഷാൻ കെ, ഐമൻ റാക്കിബ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം