അലിഗഢ് യൂണിവേഴ്സിറ്റി അന്താരാഷ്ട്ര സമ്മേളനത്തിൽ പാനലിസ്റ്റായി സി.പി സ്വാദിഖ് നൂറാനി


ഉത്തർപ്രദേശ്: അലിഗഢ് മുസ്ലിം സർവകലാശാലയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സി.പി സ്വാദിഖ് നൂറാനി പാനലിസ്റ്റായി പങ്കെടുത്തു. ഇന്ത്യയിലെ മുസ്ലിംകളുടെ വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി, വെല്ലുവിളികൾ, സാധ്യതകൾ, നയപരമായ നിർദേശങ്ങൾ എന്നിവ ചർച്ച ചെയ്ത സമ്മേളനം സെപ്റ്റംബർ 26, 27 തീയതികളിലാണ് നടന്നത്. സർവകലാശാലയിലെ സെന്റർ ഫോർ പ്രമോഷൻ ഓഫ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ അഡ്വാൻസ്മെന്റ് ഓഫ് മുസ്ലിംസ് ഓഫ് ഇന്ത്യയുടെ (CEPECAMI) ആഭിമുഖ്യത്തിലായിരുന്നു സമ്മേളനം.
ജാമിഅ മദീനതുന്നൂറിലെ ഇസ്ലാമിക് സ്റ്റഡീസ് പഠന ശേഷം ബി.കോം, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ് എന്നിവയിൽ ബിരുദ പഠനം പൂർത്തിയാക്കിയ സി.പി സ്വാദിഖ് നൂറാനി, മേഘാലയയിലെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (USTM) ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ സ്കോളർഷിപ്പോടെ പി.എച്ച്.ഡി ഗവേഷണം നടത്തിവരികയാണ്.
നിലവിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഡൽഹി മർകസ് സോണൽ ഓഫീസ് ഡയറക്ടറുമായി സേവനം ചെയ്യുന്ന സി.പി സ്വാദിഖ് നൂറാനി ഈജിപ്തിലെ അന്താരാഷ്ട്ര ഫത്വാ സമ്മേളനം, റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് മതസമ്മേളനം, താൻസാനിയയിലെ വേൾഡ് ഖുർആൻ കോൺഫറൻസ്, ദക്ഷിണാഫ്രിക്കയിലെ വേൾഡ് ഇമാംസ് ആൻഡ് മുഫ്തീസ് കോൺഫറൻസ്, ഉസ്ബെക്കിസ്ഥാനിലെ അന്താരാഷ്ട്ര നാഗരികതാ സമ്മേളനം തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രമുഖ അന്താരാഷ്ട്ര വേദികളിൽ പങ്കെടുത്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ ആവിലോറ കുന്നമ്മൽ സ്വദേശിയായ സി.പി അബ്ദുൽ ഖാദർ മുസ്ലിയാരുടെയും മറിയത്തിന്റെയും മകനാണ്.
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് പ്രൗഢമായി...
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ വിഭാഗത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും മികച്ച ഫെസിലിറ്റേറ്റർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി...
കോഴിക്കോട് മേയർ ഒ. സദാശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും...
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചെയർമാനും മജീദ് കക്കാട് ജനറൽ കൺവീനറും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഫിനാൻസ് സെക്രട്ടറിയുമായി 501അംഗ സ്വാഗതസംഘം രൂപീകരിച്ചു...
മിഹ്റാസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം, അഡ്വാൻസ്ഡ് സർജിക്കൽ ബ്ലോക്കും സി.ടി സ്കാൻ സെന്ററും നാടിന് സമർപ്പിച്ചു...
വൈകുന്നേരം 4 ന് കാമിൽ ഇജ്തിമയിൽ നടക്കും...
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം