ഇന്റർനാഷണൽ ഗ്രാൻഡ് ഇമാംസ് കോൺഫറൻസ്; ഇന്ത്യയെ പ്രതിനിധീകരിച്ച് ഇയാസ് അലി നൂറാനി


ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടക്കുന്ന ഇൻ്റർനാഷണൽ ഗ്രാൻഡ് ഇമാംസ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇയാസ് അലി നൂറാനി പങ്കെടുത്തു. 'മസ്ജിദ്, ഹാർമണി, റിലീജിയസ് ഡിപ്ലോമസി ആൻഡ് ഗ്ലോബൽ പീസ്' എന്ന പ്രമേയത്തിൽ ഇന്തോനേഷ്യൻ മതകാര്യ വകുപ്പ് മന്ത്രി പ്രൊഫ. ഡോ. കെ എച്ച് നസറുദ്ദീൻ ഉമറിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ലോകത്തെ 39 രാജ്യങ്ങളിൽ നിന്നുള്ള ഇമാമുമാരും മതപണ്ഡിതരും പങ്കെടുത്തു.
മസ്ജിദുകളെ ആരാധനാകേന്ദ്രങ്ങൾക്കപ്പുറം വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, മാനവിക സേവനം, സമാധാന നിർമാണം എന്നിവയുടെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ സാധ്യതകൾ സമ്മേളനത്തിൽ ചർച്ചയായി. ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന മസ്ജിദ് കേന്ദ്രീകൃത വൈജ്ഞാനിക ശാക്തീകരണ പ്രവർത്തനങ്ങൾ ഇയാസ് അലി നൂറാനി പരിചയപ്പെടുത്തി.
മലപ്പുറം ജില്ലയിലെ ആതവനാട് അലി അഹ്സനി-റുഖിയ ദമ്പതികളുടെ മകനായ ഇയാസ് അലി നൂറാനി പൂനൂർ ജാമിഅ മദീനതുന്നൂറിൽ ഏഴ് വർഷത്തെ ഇസ്ലാമിക് സ്റ്റഡീസ് പഠനം നിർവഹിച്ചു. തുടർന്ന് ഇന്തോനേഷ്യയിലെ സുരാകാർത്ത മുഹമ്മദിയ്യ സർവകലാശാലയിൽ നിന്ന് ഇസ്ലാമിക് എജ്യുക്കേഷനിൽ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കി. പിന്നീട് ഇന്തോനേഷ്യൻ ഭാഷയായ ബഹാസ സ്വായത്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി ഇന്തോനേഷ്യയിലെ വൈജ്ഞാനിക സംസ്കാരിക പൈതൃകങ്ങളെ കുറിച്ച് ഗവേഷണം നടത്തിവരികയാണ്.
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം