മർകസ് സാമൂഹ്യ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

1. പന്നിപ്പാറ മർകസ് സാമൂഹ്യ കുടിവെള്ള പദ്ധതി സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഉദ്ഘാടനം ചെയ്യുന്നു. 2. പന്നിപ്പാറയിൽ നിർമിച്ച സാമൂഹ്യ കുടിവെള്ള പദ്ധതി.

1. പന്നിപ്പാറ മർകസ് സാമൂഹ്യ കുടിവെള്ള പദ്ധതി സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഉദ്ഘാടനം ചെയ്യുന്നു. 2. പന്നിപ്പാറയിൽ നിർമിച്ച സാമൂഹ്യ കുടിവെള്ള പദ്ധതി.
എടവണ്ണ: മർകസ് സാമൂഹ്യക്ഷേമ ഡയറക്ടറേറ്റിന് കീഴിൽ പന്നിപ്പാറയിൽ നിർമിച്ച സാമൂഹ്യ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്നാണ് പന്നിപ്പാറ കീകിൽചാലിൽ പദ്ധതി നടപ്പിലാക്കിയത്. സ്ഥലത്തെ പത്തിലേറെ കുടുംബങ്ങൾക്ക് ശുദ്ധജല വിതരണം ഉറപ്പുനൽകുന്ന വിധം നിർമിച്ച കിണറും പമ്പ് സെറ്റും 10,000 ലിറ്റർ ടാങ്കും പൈപ്പ് കണക്ഷനും മർകസ് പി.ആർ.ഡി ഡയറക്ടർ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഉദ്ഘാടനം ചെയ്തു. മർകസിനു കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി ഈ വർഷം പൂർത്തീകരിച്ച 13-ാം സാമൂഹ്യ കുടിവെള്ള പദ്ധതിയാണിത്.
കിണർ സമർപ്പണ ചടങ്ങിൽ മർകസ് സാമൂഹ്യക്ഷേമ മിഷൻ പ്രോഗ്രാം മാനേജർ സയ്യിദ് മിസ്അബ് നൂറാനി പദ്ധതി വിശദീകരിച്ചു. എടവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി കളത്തിൽ, തുവ്വക്കാട് വാർഡ് മെമ്പർ അശ്റഫ്, പന്നിപ്പാറ വാർഡ് മെമ്പർ പ്രദീപ് പാങ്ങോട്ട്, സൈഫുദ്ധീൻ പാലപ്പെറ്റ, പി.കെ സഹീർ, മഹല്ല് ഖത്തീബ് നൗഫൽ അഹ്സനി, മഹല്ല് ഭാരവാഹികളായ സമദ് ഇ, കരീം പി.പി, അബ്ദുള്ള സഖാഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുസ്തഫ പന്നിപ്പാറ സ്വാഗതവും നാസർ കെ.ടി നന്ദിയും പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം