മർകസ് അഹ്ദലിയ്യ പ്രാർഥന സംഗമം സമാപിച്ചു

മർകസ് അഹ്ദലിയ്യ ആത്മീയ സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു

മർകസ് അഹ്ദലിയ്യ ആത്മീയ സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു
കാരന്തൂർ: മർകസിലെ മാസാന്ത ആത്മീയ-പ്രാർഥന സംഗമം അഹ്ദലിയ്യ പ്രൗഢമായി. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുഗ്രഹ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ മഹ്ളറതുൽ ബദ്രിയ്യ മജ്ലിസിന് നേതൃത്വം നൽകി.
സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ബശീർ സഖാഫി കൈപ്പുറം, നൗശാദ് സഖാഫി കൂരാറ, അബ്ദുൽ ഗഫൂർ അസ്ഹരി, അബ്ദുസത്താർ കാമിൽ സഖാഫി, അബൂബക്കർ സഖാഫി പന്നൂർ, അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളും സാദത്തുക്കളും ജാമിഅ മർകസ് മുദരിസുമാരും സംബന്ധിച്ചു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം