എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ്: ചരിത്രവിജയം നേടി വിറാസ് വിദ്യാര്‍ഥികള്‍
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...

10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...

ചെന്നൈ: എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവില്‍ മിന്നുന്ന നേട്ടങ്ങളുമായി മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് വിദ്യാര്‍ഥികള്‍. ചെന്നൈയില്‍ വെച്ച് നടന്ന സാഹിത്യോത്സവില്‍ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലെ പ്രാവീണ്യവും ക്ലാസിക്കല്‍ കിതാബ്, സാഹിത്യ വിമര്‍ശനം, ഗവേഷണം, ഡിജിറ്റല്‍ സര്‍ഗാത്മകത എന്നിവയിലെ മികവും ഒരുപോലെ തെളിയിച്ച് 10 ഒന്നാം സ്ഥാനങ്ങളും 9 രണ്ടാം സ്ഥാനങ്ങളും 6 മൂന്നാം സ്ഥാനങ്ങളും ഉള്‍പ്പെടെ ആകെ 25 പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.
ക്യാമ്പസ് ബോയ്സ് കാറ്റഗറി ബിയിലെ ഡിബേറ്റ് ഇംഗ്ലീഷ്, തീമാറ്റിക് പ്രസന്റേഷന്, ലിറ്റററി ക്രിട്ടിസിസം, ഐഡിയത്തോണ്‍ ഇംഗ്ലീഷ് എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും, സ്പോട്ട് മാഗസിനില്‍ രണ്ടാം സ്ഥാനവും അല്‍ വാരിസ് മുഹമ്മദ് അല്‍ത്താഫ് എം കരസ്ഥമാക്കി. പ്രീമിയര്‍ വിഭാഗത്തിലെ തഫ്സീര്‍ കിതാബ് വായനയും അപഗ്രഥനവുമായ 'ബയാനെ തഫ്സീര്‍ അറബിക്', അറബിക് എസ്സേ റൈറ്റിംഗ് എന്നീ രണ്ട് കാറ്റഗറികളിലും ഒന്നാം സ്ഥാനം നേടി അല്‍ വാരിസ് മുഹമ്മദ് മുസമ്മില്‍ ഇരട്ടവിജയം സ്വന്തമാക്കി.
ഐഡിയത്തോണ്‍ ഒന്നാം സ്ഥാനം, സ്പോട്ട് മാഗസിന്, വ്ലോഗ് ഇംഗ്ലീഷ് എന്നിവയിലെ രണ്ടാം സ്ഥാനം, ഹംദ് ഉറുദുവിലെ മൂന്നാം സ്ഥാനം എന്നിവ അല്‍ വാരിസ് സിറാജുല്‍ അന്‍വര്‍ നേടി.
ഹിന്ദി പ്രസംഗത്തില്‍ അല്‍ വാരിസ് അര്മാന് മുഹമ്മദും, ന്യൂസ്ലെറ്റര് മേക്കിംഗില്‍ അല്‍ വാരിസ് അഹമ്മദ് കബീറും റീല്‍ മേക്കിംഗില്‍ അല്‍ വാരിസ് മുഹമ്മദ് സിമാകും ഒന്നാം സ്ഥാനങ്ങള്‍ നേടി. ഡിജിറ്റല്‍ ഡിസൈനിംഗില്‍ അഹമ്മദ് കബീര്‍, പ്രീമിയര്‍ ക്വിസില്‍ അല്‍ വാരിസ് മുഹമ്മദ് തന്‍സീര്‍, കൊളാഷ് മത്സരത്തില്‍ അല്‍ വാരിസ് അബ്ദുസ്സലാം എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്പോട്ട് മാഗസിന് നിര്‍മ്മാണത്തില്‍ അല്‍ വാരിസ് സയ്യിദ് മുഹമ്മദ് ബിശ്ര്, അല്‍ വാരിസ് മുഹമ്മദ് സഫ്വാന് കെ.ടി, അല്‍ വാരിസ് മുഹമ്മദ് നസീം എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം സ്വന്തമാക്കി. ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്ക് വിശകലനം ചെയ്തുകൊണ്ട് മുഹമ്മദ് അല്‍ത്താഫ് എം, അബ്ദുറഹീം കെ.ടി, മുഹമ്മദ് അനീസ്, സയ്യിദ് മുഹമ്മദ് ബിശ്ര്, മുഹമ്മദ് സഫ്വാന് കെ.ടി, മുഹമ്മദ് തന്‍സീര്‍ എന്നിവരടങ്ങിയ വിറാസ് ടീം 'Guardians' Influence on Children's Education in Rural Villages' എന്ന വിഷയത്തില്‍ തയ്യാറാക്കിയ പ്രൊജക്റ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കേരളത്തിന് പുറമെ, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് വിറാസ് വിദ്യാര്‍ഥികള്‍ മത്സരിച്ചത്. തിളക്കമാര്‍ന്ന വിജയം കൈവരിച്ച വിദ്യാര്‍ഥികളെ വിറാസ് മാനേജ്മെന്റും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് അഫയേഴ്സും അഭിനന്ദിച്ചു.
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
ഒക്ടോബർ 10 നകം അപേക്ഷിക്കണം...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും...