ശുചിത്വ വിദ്യാലയ പുരസ്കാരം മർകസ് ഗേൾസിന്


കാരന്തൂർ: മികച്ച ശുചിത്വ വിദ്യാലയ പുരസ്കാരം കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് ലഭിച്ചു. സംസ്ഥാന സർക്കാർ -നിർമ്മലം പുതുയുഗം ശുചിത്വ ക്യാമ്പയിൻ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് നടപ്പാക്കിയ വിദ്യാർഥി ഹരിത സേന സ്കോളർഷിപ്പ് ഇക്കോ സെൻസ് പദ്ധതിയിൽ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
കുന്നമംഗലം സാംസ്കാരിക നിലയത്തിൽ നടന്ന ശുചിത്വ പഠനോത്സവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സിംജിത്ത് പുരസ്കാരം സമ്മാനിച്ചു. വിദ്യാർഥിനികളായ പി പി ഹനിയ ഫാത്തിമ, കെ.ഫാത്തിമ ഹന്ന, കെ. ഫാത്തിമ ലൈബ, യു.നബില ഫാത്തിമ, ഫാത്തിമ നുബ് ല എന്നിവരാണ് സ്കൂളിനെ പ്രതിനിധീകരിച്ചു അവതരണം നടത്തിയത്. പ്രധാന അധ്യാപകൻ നിയാസ് ചോലയുടെ നേതൃത്വത്തിൽ, സ്കൂളിലെ മുഴുവൻ അധ്യാപകരും നേതൃത്വം കൊടുത്തു ക്ലാസ് മുറികളിൽ മാതൃകാപരമായ ശുചീകരണ പ്രവർത്തനങ്ങളും മാലിന്യ സംസ്കരണ പദ്ധതികളും നടത്തിവരുന്നതാണ് ഈ അംഗീകാരം.
വിദ്യാർഥികളിൽ പ്രകൃതിസ്നേഹവും പരിസ്ഥിതി അവബോധവും സൃഷ്ടിക്കുന്നതിനായി നിരവധി പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൽ കാർഷിക പദ്ധതി ലഭിച്ച വിദ്യാലയവുമാണ് ഇത്. മർകസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കതിർ കാർഷിക ക്ലബ്ബിന്റെ കീഴിൽ വിവിധങ്ങളായ പച്ചക്കറി തോട്ട നിർമ്മാണവും പരിപാലനവും നടത്തിവരുന്നു. സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് കമ്പോസ്റ്റ് തയ്യാറാക്കുന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.
വലിച്ചെറിയൽ ശീലം ഒഴിവാക്കാനുള്ള വിവിധ പദ്ധതികൾ, പാഴ് വസ്തുക്കളുടെ പുനരുപയോഗവും ജൈവ പച്ചക്കറിത്തോട്ടവും, ഔഷധ ഉദ്യാനവും സ്കൂളിൽ സംവിധാനിച്ചിട്ടുണ്ട്. മർകസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ഇത്തരം മികവുകളാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് പ്രൗഢമായി...
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ വിഭാഗത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും മികച്ച ഫെസിലിറ്റേറ്റർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി...
കോഴിക്കോട് മേയർ ഒ. സദാശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും...
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചെയർമാനും മജീദ് കക്കാട് ജനറൽ കൺവീനറും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഫിനാൻസ് സെക്രട്ടറിയുമായി 501അംഗ സ്വാഗതസംഘം രൂപീകരിച്ചു...
മിഹ്റാസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം, അഡ്വാൻസ്ഡ് സർജിക്കൽ ബ്ലോക്കും സി.ടി സ്കാൻ സെന്ററും നാടിന് സമർപ്പിച്ചു...
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം