മലേഷ്യയിലെ യു.കെ.എം ബിരുദദാന ചടങ്ങിൽ ഡോ. റോഷൻ നൂറാനി വിശിഷ്ടാതിഥിയാകും


കോഴിക്കോട്: മലേഷ്യയിലെ പ്രമുഖ സർവകലാശാലയായ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് മലേഷ്യയുടെ (യൂണിവേഴ്സിറ്റി കെബാങ്സാൻ മലേഷ്യ-യു കെ എം ) അൻപത്തി നാലാമത് ബിരുദദാന ചടങ്ങിൽ ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനി വിശിഷ്ടാതിഥിയായി പങ്കെടുക്കും. മലേഷ്യയിലെ ബന്ദർ ബാരു ബാംഗിയിലുള്ള സർവകലാശാലാ ആസ്ഥാനത്തെ ദെവാൻ കാൻസെലർ തുൻ അബ്ദുൽ റസാഖ് ഹാളിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്.
യു.കെ.എം ചാൻസലറും നെഗേരി സെംബിലാൻ ഭരണാധികാരിയുമായ തുവാങ്കു മുഹ്രിസ് ഇബ്നി അൽമർഹൂം തുവാങ്കു മുനാവിർ, സർവകലാശാലാ പ്രോ-ചാൻസലർ ടാൻ ശ്രീ ഡാറ്റുക് റാഫിയ സാലിം എന്നിവർക്കൊപ്പം അക്കാദമിക, വിദ്യഭ്യാസ, ഭരണരംഗത്തെ മറ്റ് പ്രമുഖവ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും.
ജാമിഅ മർകസിന്റെ വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളിലെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡോ. റോഷൻ നൂറാനിക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള അക്കാദമിക-സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ ഈ സന്ദർശനം സഹായകമാകുമെന്ന് ജാമിഅ മർകസ് അധികൃതർ അറിയിച്ചു.
2026-27 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം...
വിദ്യാർഥികൾ SMA ബാധിച്ച കുരുന്നുകളുടെ ചികിത്സ സഹായത്തിൽ പങ്കുചേർന്നു...
മർകസ് ഐ.ടി.ഐ ബിരുദദാനച്ചടങ്ങ് പ്രൗഢമായി...
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ വിഭാഗത്തിൽ സ്റ്റേറ്റ് ചാമ്പ്യൻ ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും മികച്ച ഫെസിലിറ്റേറ്റർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി...
കോഴിക്കോട് മേയർ ഒ. സദാശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും...
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചെയർമാനും മജീദ് കക്കാട് ജനറൽ കൺവീനറും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ഫിനാൻസ് സെക്രട്ടറിയുമായി 501അംഗ സ്വാഗതസംഘം രൂപീകരിച്ചു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം