ശ്രീലങ്കയിലെ ആക്രമണം ഹീനം: കാന്തപുരം


കോഴിക്കോട്: ശ്രീലങ്കയിൽ ക്രിസ്ത്യൻ മതവിശ്വാസികളുടെ വിശേഷ ദിനമായ ഈസ്റ്ററിൽ ചർച്ചുകളിലും ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങൾ അങ്ങേയറ്റം ഹീനമാണെന്നും ഇരകളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രസ്താവനയിൽ പറഞ്ഞു. ഭീകരവാദികൾ ലോകത്തിന്റെ സമാധാനം നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഹിംസയാണ് അവർ ലക്ഷ്യം വെക്കുന്നത്. ഇരുന്നൂറിൽ അധികം മനുഷ്യരെ കൊന്നിട്ട് എന്താണ് അവർ നേടിയത്? ആരാധനാലയങ്ങളും ഹോട്ടലുകളും എല്ലാം ആളുകൾ സമാധാനം തേടിയും മാനുഷിക സന്തോഷം അനുഭവിക്കാനുമായി എത്തുന്ന ഇടങ്ങളാണ്. അത്തരം കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്തുന്നവർ മനുഷ്യവംശത്തിന്റെ സമാധാനം കെടുത്താൻ ആഗ്രഹിക്കുന്നവരാണ്. സംഭവം നടന്നയുടൻ ക്രിയാത്മകമായി ഇടപെടുന്ന ശ്രീലങ്കൻ സർക്കാരിന്റെ പ്രവർത്തനം പ്രശംസനീയമാണ്. സെൻസേഷണലായ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെടാൻ സാധ്യതയുള്ള സോഷ്യൽ മീഡിയ താൽകാലികമായി അവിടെ നിരോധിച്ചത് നല്ല നടപടിയാണ്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ആക്രമണത്തിന് പിന്നിലെ നിഗൂഢത തെളിയപ്പെടണം. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ആവശ്യമെങ്കിൽ അയൽരാജ്യമായ ഇന്ത്യ സഹകരണം നൽകണം. പരിക്കേറ്റ അഞ്ഞൂറിലധികം പേരുടെ തിരിച്ചുവരവിനായി വിശ്വസികൾ പ്രാർത്ഥിക്കണമെന്നും കാന്തപുരം പറഞ്ഞു.
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം