കാരന്തൂര്‍: ഡിസംബര്‍ 25ന് കോഴിക്കോട് വെച്ച് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെയും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ മദ്ഹുറസൂല്‍ പ്രഭാഷണത്തിന്റെയും പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്മാര് മീലാദ് സമ്മേളനത്തില്‍ സംബന്ധിക്കും. കഴിഞ്ഞ ദിവസം മര്‍കസില്‍ ചേര്‍ന്ന സ്വാഗത സംഘം മീറ്റിങ്ങില്‍ സമ്മേളനത്തിന്റെ പ്രചാരണത്തെ പറ്റി ചര്‍ച്ചകള്‍ നടന്നു. ഡിസംബര്‍ നാലിന് മുമ്പായി മുഴുവന്‍ ഉപസമിതിയുടെയും മീറ്റിങ് പ്രത്യേകം ചേരാനും തുടര്‍ന്ന് സംസ്ഥാനത്താകെ പ്രചാരണ പരിപാടികള്‍ സജീവമാക്കാനും യോഗത്തില്‍ തീരുമാനമായി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സംസാരിച്ചു. സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി ഉദ്ഘാടനം ചെയ്തു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതികള്‍ അവതരിപ്പിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved