മെംസ് അത്ലറ്റിക് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...

മെംസ് അത്ലറ്റിക് സ്റ്റേഡിയം സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...

മെംസ് അത്ലറ്റിക് സ്റ്റേഡിയം സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മെംസ് ഇന്റർനാഷണൽ സ്കൂളിൽ പുതുതായി നിർമിച്ച അത്ലറ്റിക് സ്റ്റേഡിയം സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് കായിക മേഖലയിൽ മികച്ച പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂൾ പി.ടി.എയുടെ സഹകരണത്തോടെ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം സജ്ജീകരിച്ചത്.
രണ്ടായിരത്തോളം പേർക്ക് ഒരേസമയം മത്സരങ്ങൾ വീക്ഷിക്കാവുന്ന ഗാലറി, ഉന്നത നിലവാരത്തിലുള്ള അത്ലറ്റിക് ട്രാക്ക്, ഫുട്ബോൾ ടർഫ് കോർട്ട്, വിവിധ ജമ്പിങ് ഇനങ്ങൾക്കുള്ള പിറ്റുകൾ, ഷോട്ട്പുട്ട് സർക്കിൾ, ഒഫീഷ്യൽസ് പവലിയൻ തുടങ്ങിയ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. അത്ലറ്റിക് ട്രാക്കിന്റെ ഔദ്യോഗിക ഫ്ലാഗ് ഓഫ് കർമം കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംജിത്ത് സി. വി. നിർവഹിച്ചു.
ഉദ്ഘാടന സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളുകളിൽ നിന്ന് ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കായിക താരങ്ങൾക്ക് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് മെഡലുകൾ നൽകി ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഷാഹിദ് സഫർ അവതരിപ്പിച്ച ഫ്രീസ്റ്റൈൽ ഫുട്ബോൾ പ്രകടനം കാണികളുടെ ശ്രദ്ധനേടി.
മർകസ് ഡയറക്ടർ സി. പി. ഉബൈദുള്ള സഖാഫി, മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. എം. റഷീദ് സഖാഫി, കുന്നമംഗലം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബുമോൻ, പഞ്ചായത്ത് അംഗങ്ങളായ വി. അനിൽകുമാർ, ബിജു പൂതക്കണ്ടി, പി.ടി.എ പ്രസിഡന്റ് ഡോ. ഉമ്മർ മാസ്റ്റർ, മുഹമ്മദ് യൂസഫ് പന്നൂര്, ബാദുഷ സഖാഫി, എം.ജി.എസ് അക്കാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി, മുഹമ്മദ് ദിൽഷാദ്, ഹനീഫ് അസ്ഹരി, ഷഹീർ അദ്ഹരി തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി സ്വാഗതവും വൈസ് പ്രിൻസിപ്പൽ റിനീഷ് കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര് 30, ഒക്ടോബര് ഒന്ന് തീയതികളില്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം