നന്മയിലധിഷ്ഠിതമായ വിദ്യാഭ്യാസം വിദ്യാർഥികൾ മുഖ്യ ലക്ഷ്യമാക്കണം: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സംഘടിപ്പിച്ച ഇൻസ്പയർ -2026 ൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.

മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സംഘടിപ്പിച്ച ഇൻസ്പയർ -2026 ൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കുന്നമംഗലം: വിദ്യാർഥികൾ നല്ല സ്വാഭാവ മഹിമയുള്ളവരും നന്മയിലധിഷ്ഠിതമായ വിദ്യാഭ്യാസം ആർജിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. വിദ്യാർഥികളുടെ സാമൂഹിക മുന്നേറ്റം അനിവാര്യമാണെന്നും മുതിർന്നവരെ ബഹുമാനിക്കാനും അനുസരിക്കാനും കഴിയുന്ന വിദ്യാർഥികളാണ് സമൂഹത്തിനു ആവശ്യമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നന്മയിലധിഷ്ഠിതമായ വിദ്യാഭ്യാസം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മർകസ് സ്ഥാപനങ്ങൾ എല്ലാ മത വിഭാഗങ്ങൾക്കും വിദ്യഭ്യാസം നൽകുന്ന ബൃഹത്തായ സ്ഥാപനമാണെന്നും പ്രസ്താവിച്ചു. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ 2026-27 പുതിയ അക്കാദമിക് വർഷം അഡ്മിഷൻ എടുത്ത വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഇൻസ്പയർ 2026 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മർകസ് കൾച്ചറൽ ഡിപ്പാർട്ടമെന്റ് ജോയിന്റ് ഡയറക്ടർ മുഹമ്മദ് അലി സഖാഫി വള്ളിയാട് അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. ഡോ. മുഹമ്മദ് സബൂർ കോയ തങ്ങൾ ആമുഖ പ്രഭാഷണം നടത്തി. മർകസ് വർക്കിങ് സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. മർകസ് റെക്ടർ ഡോ. റോഷൻ നൂറാനി, കോളേജ് വൈസ് പ്രിൻസിപ്പൽ പി.എം രാഘവൻ തുടങ്ങിയവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സാലിഹ് ഒ സ്വാഗതവും അക്കാദമിക് കോർഡിനേറ്റർ യാസീൻ റാഫാത് അലി നന്ദിയും പറഞ്ഞു.
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം