റൂബി ജൂബിലി ബാച്ച് (2018) സഖാഫി സംഗമം സമാപിച്ചു

2018 റൂബി ജൂബിലി ബാച്ച് സഖാഫി സംഗമം ശൈഖുനാ സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.

2018 റൂബി ജൂബിലി ബാച്ച് സഖാഫി സംഗമം ശൈഖുനാ സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: ജാമിഅ മർകസിൽ നിന്ന് 2018-ൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ റൂബി ജൂബിലി ബാച്ച് സഖാഫി സംഗമം പ്രൗഢമായ പരിപാടികളോടെ സമാപിച്ചു. ശൈഖുനാ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് സംഗമം ഉദ്ഘാടനം ചെയ്തു.
മർകസിലെ പ്രമുഖ ഉസ്താദുമാരായ വി.പി.എം ഫൈസി വില്യാപ്പള്ളി, പി.സി അബ്ദുല്ല മുസ്ലിയാർ പൊയിലൂർ, ഉമറലി സഖാഫി എടപ്പുലം, മുഹിയദ്ദീൻ സഅദി കൊട്ടുകര എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും വിഷയാവതരണങ്ങളും നടത്തി. ബാച്ചിന്റെ ജനറൽ ബോഡി കൗൺസിൽ നടപടികൾക്ക് കേന്ദ്ര സഖാഫി ശൂറ ജനറൽ കൺവീനർ പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫിയും കേന്ദ്ര ശൂറാ ഭാരവാഹി അബ്ദുൽ ലത്തീഫ് സഖാഫിയും നേതൃത്വം നൽകി.
ബാച്ചിൽനിന്ന് പഠനം പൂർത്തിയാക്കിയ ശേഷം വിടപറഞ്ഞ പ്രിയ സഹപാഠികളായ മർഹൂം മുർഷിദ് സഖാഫി മണലിപ്പുഴ, മർഹൂം ഫാസിൽ സഖാഫി വെള്ളിക്കീലി, മർഹൂം സ്വാലിഹ് സഖാഫി ആലങ്കോട് എന്നിവരെ സംഗമം അനുസ്മരിച്ചു. സയ്യിദ് മുസമ്മിൽ സഖാഫി തിരൂർക്കാട്, അഷ്റഫ് സഖാഫി വല്ലപ്പുഴ, ഉസ്മാൻ സഖാഫി തേനൂർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
സി.എം സാബിർ സഖാഫി നാദാപുരം ആമുഖഭാഷണം നിർവഹിച്ചു. ബാച്ചിന്റെ ജനറൽ റിപ്പോർട്ട് ജനറൽ കൺവീനർ യു. സിറാജുദ്ദീൻ സഖാഫി മൂന്നിയൂരും സാമ്പത്തിക റിപ്പോർട്ട് മുഹമ്മദ് സഖാഫി നരിപ്പറ്റയും അവതരിപ്പിച്ചു. ബാച്ച് ചെയർമാൻ സയ്യിദ് ജാബിർ ഹുസൈൻ സഖാഫി കായലം അധ്യക്ഷത വഹിച്ചു. യു.സിറാജുദ്ദീൻ സഖാഫി മൂന്നിയൂർ സ്വാഗതം ആശംസിച്ചു.
ബാച്ചിന്റെ പുതിയ ഭാരവാഹികൾ: സയ്യിദ് ജാബിർ ഹുസൈൻ സഖാഫി കായലം (ചെയർമാൻ), സിറാജുദ്ദീൻ സഖാഫി മൂന്നിയൂർ (ജനറൽ കൺവീനർ), ഉബൈദ് സഖാഫി കാരക്കുന്ന് (ഫിനാൻസ് കൺവീനർ), ഹസ്സൻ സഖാഫി ഷിമോഗ, മുഹമ്മദ് സഖാഫി കേളോത്ത്, ഷിബിലി ത്വാഹിർ സഖാഫി മഞ്ചേരി, അഷ്റഫ് അലി സഖാഫി വല്ലപ്പുഴ (വൈസ് ചെയർമാൻമാർ), അസ്ഗർ അലി സഖാഫി ഊജംപദവ്, ഹാഫിള് അബ്ദുൽ ബാസിത് സഖാഫി ചെറുവണ്ണൂർ, അബ്ദുൽ നാസർ സഖാഫി കുറ്റാളൂർ, ഉനൈസ് സഖാഫി ചെറുവണ്ണൂർ (കൺവീനർമാർ).
ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം