മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്: ഡിജിറ്റൽ ഫെസ്റ്റ് 2026 സംഘടിപ്പിച്ചു


എ.ആർ നഗർ: വിദ്യാർഥികളിലെ നൂതന സാങ്കേതിക വിദ്യകൾ പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസിൻ്റെ കീഴിലുള്ള 16 ഓളം സ്കൂളുകളുടെ സംസ്ഥാനതല ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിച്ചു. സൈബർ സ്ക്വയർ ടീമിൻറെ ആഭിമുഖ്യത്തിൽ മർകസ് പബ്ലിക് സ്കൂൾ എ.ആർ നഗറിൽ വെച്ച് നടന്ന പരിപാടിയിൽ മുന്നൂറിൽപ്പരം വിദ്യാർഥികൾ പങ്കെടുത്തു.
ആധുനിക ലോകത്ത് അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകളെക്കുറിച്ച് വിദ്യാർഥികൾക്ക് ആവശ്യമായ കഴിവുകൾക്കും സാങ്കേതിക നൈപുണ്യങ്ങൾക്കും പ്രോത്സാഹനം നൽകുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്സ്, കോഡിംഗ് ടെക്നോളജി, ആനിമേഷൻ ഡോക്യുമെൻ്റി, ടെക് - ടോക്ക് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി മൂന്ന് കേറ്റഗറിയിലായി മത്സരങ്ങൾ നടന്നു.
മുഹമ്മദ് അബ്ദുല്ല എൻ സി (സി ഇ ഓ ഹാൻസ് ടെക്നോളജീസ്) ഉദ്ഘാടനം നിർവഹിച്ചു. വി എം റഷീദ് സഖാഫി (സി എ ഓ മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്) അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥികളായ പി കെ അസ്ലു (മലപ്പുറം ജില്ലാ പഞ്ചായത്ത്) ,മുസ്തഫ പി (പ്രസിഡണ്ട് എ ആർ നഗർ ഗ്രാമപഞ്ചായത്ത്) ഉനൈസ് മുഹമ്മദ് (എക്സിക്യൂട്ടീവ് ഡയറക്ടർ അക്കാഡമിക്സ് മർകസ്) വിദ്യാർഥികൾക്ക് ആശംസകൾ അറിയിച്ചു. മുഹമ്മദ് ഷാഫി (അക്കാഡമിക് ഡയറക്ടർ മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്), വിഷയാവതരണം നടത്തി.
മൂന്ന് കാറ്റഗറിലായി നടത്തിയ മത്സരത്തിൽ കാറ്റഗറി 1-ൽ മർകസ് പബ്ലിക് സ്കൂൾ എ.ആർ നഗർ ഒന്നാം സ്ഥാനവും, മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടി രണ്ടാം സ്ഥാനവും, മെംസ് ഇന്റർനാഷണൽ കാരന്തൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി 2 വിഭാഗത്തിൽ മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടി ഒന്നാം സ്ഥാനവും, മർകസ് പബ്ലിക് സ്കൂൾ കൈതപ്പൊയിൽ രണ്ടാം സ്ഥാനവും, മർകസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം മൂന്നാം സ്ഥാനവും നേടി. കാറ്റഗറി 3-ൽ മർകസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം ഒന്നാം സ്ഥാനവും, ക്രെസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വളപട്ടണം രണ്ടാം സ്ഥാനവും, മർകസ് പബ്ലിക് സ്കൂൾ എ.ആർ നഗർ, മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടി മൂന്നാം സ്ഥാനം നേടി.
മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും അനുമോദനവും മുഹമ്മദ് അറബാസ് (സൈബർ സ്ക്വയർ), മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഡയറക്ടറേറ്റ് അംഗങ്ങളായ സിറാജുദ്ദീൻ, അബ്ദുൽ മജീദ് ഇർഫാനി, അൻവർ സഖാഫി, ജബ്ബാർ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിൽ നിർവഹിച്ചു. മർകസ് പബ്ലിക് സ്കൂൾ എ ആർ നഗർ പ്രിൻസിപ്പൽ സുലൈമാൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷക്കീർ നന്ദിയും പറഞ്ഞു.
ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം