2007 ബാച്ച് സഖാഫി സംഗമം സമാപിച്ചു


കാരന്തൂർ: ജാമിഅ മർകസിൽ നിന്ന് 2007-ൽ പഠനം പൂർത്തിയാക്കിയ സഖാഫികളുടെ സംഗമം വിവിധ പരിപാടികളോടെ സമാപിച്ചു. സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസൻ ബുഖാരി വാരണാക്കര അധ്യക്ഷത വഹിച്ചു.
സംഗമത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കും ടീമുകൾക്കും സ്മാരക അവാർഡുകൾ സമ്മാനിച്ചു. നെല്ലിക്കുത്ത് ഉസ്താദ്, ചെറിയ എ.പി ഉസ്താദ്, കട്ടിപ്പാറ ഉസ്താദ്, ബാഫഖി തങ്ങൾ എന്നിവരുടെ സ്മരണാർഥമുള്ള അവാർഡുകൾ വിതരണം ചെയ്തു. സാമ്പത്തിക സമാഹരണത്തിൽ മികച്ച നേട്ടം കൈവരിച്ച 16 പേർക്കും മികച്ച ടീം വർക്കിനുള്ള അംഗീകാരമായി കർണാടക സ്റ്റേറ്റ് ടീമിനും പുരസ്കാരങ്ങൾ നൽകി. മുത്തനൂർ തങ്ങൾ അവാർഡ് ജേതാക്കൾക്ക് മെമന്റോകൾ കൈമാറി.
വി.പി.എം ഫൈസി വില്യാപ്പള്ളി ആത്മീയ പ്രഭാഷണം നടത്തി. സയ്യിദ് ഉബൈദ് സഖാഫി കുറ്റ്യാടി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ആയഞ്ചേരി അബ്ദുൽ ഹക്കീം സഖാഫി, ഷാജഹാൻ സഖാഫി കാക്കനാട്, ബഷീർ സഖാഫി നല്ലളം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. മരണപ്പെട്ട പ്രിയ ഉസ്താദുമാരെയും സഹപാഠികളെയും സംഗമം അനുസ്മരിച്ചു.
സംഗമത്തിന്റെ ഭാഗമായി 250 ചാക്ക് അരിയും പഞ്ചസാരയും പരിപ്പും ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾ ശൈഖുനയ്ക്ക് സ്നേഹോപഹാരമായി സമർപ്പിച്ചു. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ വാർഷിക പദ്ധതി അവതരിപ്പിച്ചു.
തുടർന്ന് നടന്ന കൗൺസിലിന് കേന്ദ്ര ശൂറ അംഗം ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം നേതൃത്വം നൽകി. പുതിയ ക്യാബിനറ്റ് ഭാരവാഹികളായി സയ്യിദ് ഉബൈദ് സഖാഫി കുറ്റ്യാടിയെ ചെയർമാനായും ലുഖ്മാനുൽ ഹക്കീം സഖാഫി കൂടരഞ്ഞിയെ ജനറൽ കൺവീനറായും സയ്യിദ് ഹസൻ ബുഖാരി വാരണാക്കരയെ ഫിനാൻസ് കൺവീനറായും തെരഞ്ഞെടുത്തു.
സയ്യിദ് മുസ്തഫ ഹുസൈൻ സഖാഫി കൊളത്തൂർ, ഇബ്രാഹീം സഖാഫി താത്തൂർ, ഇബ്രാഹീം സഖാഫി കബക എന്നിവർ വൈസ് ചെയർമാൻമാരായും സകരിയ്യ സഖാഫി പൂനൂർ, അബ്ദുറഷീദ് സഖാഫി ആനക്കയം, അലി സഖാഫി താനൂർ എന്നിവർ കൺവീനർമാരായും ചുമതലയേറ്റു. ലുഖ്മാൻ സഖാഫി സ്വാഗതവും അബ്ദുറഷീദ് സഖാഫി ആനക്കയം നന്ദിയും പറഞ്ഞു.
ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം