ക്യു-കൗൻ ഖുർആൻ ഫെസ്റ്റിവൽ അഞ്ചാമത് എഡിഷൻ പ്രഖ്യാപിച്ചു

ക്യു-കൗൻ ഖുർആൻ ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷൻ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി പ്രഖ്യാപിക്കുന്നു.

ക്യു-കൗൻ ഖുർആൻ ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷൻ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി പ്രഖ്യാപിക്കുന്നു.
കാരന്തൂർ: ക്യു-കൗൻ ഖുർആൻ ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷൻ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി പ്രഖ്യാപിച്ചു. "ദിവ്യസൗരഭ്യം അനുഭവിച്ചറിയുന്നു" എന്ന പ്രമേയത്തിലാണ് ക്യു-കൗൻ അഞ്ചാമത് എഡിഷൻ സംഘടിപ്പിക്കപ്പെടുന്നത്.
വിശുദ്ധ ഖുർആൻ മുഖ്യപ്രമേയമാക്കി ഇസ്ലാമിക ആശയങ്ങളിൽ ഗവേഷണ പഠനത്തിന് പ്രചോദനം നൽകുകയാണ് ക്യു-കൗനിന്റെ ലക്ഷ്യം. ഫെസ്റ്റിവലിന്റെ ഭാഗമായി ഖുർആൻ സംബന്ധിയായ വിവിധ പരിപാടികൾ നടക്കും. ഡിസംബർ 3, 4 തീയതികളിൽ നടക്കുന്ന ഖുർആൻ റിസർച്ച് കോൺഫറൻസോടെ ഫെസ്റ്റിവലിന് സമാപ്തിയാകും. കേരളത്തിലെ വിവിധ ദഅ്വാ കോളേജുകളിൽ നിന്നുള്ള നൂറിലധികം വിദ്യാർഥികൾ സംബന്ധിക്കും. പാറപ്പള്ളി മർകസ് മാലിക് ദീനാറും പൂർവ്വ വിദ്യാർഥി കൂട്ടായ്മ ഹംദുമാണ് ക്യു-കൗനിന്റെ സംഘാടകർ.
പ്രഖ്യാപന സംഗമത്തിൽ മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് ഡെപ്യൂട്ടി ഡയറക്ടർ ഹാഫിള് അബ്ദുസ്സമദ് സഖാഫി മൂർക്കനാട്, മർകസ് മാലിക് ദീനാർ പാറപ്പള്ളി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹാഫിള് അബ്ദുൽ ഹസീബ് സഖാഫി, ഹംദ് ഭാരവാഹികൾ സംബന്ധിച്ചു.
ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം