മർകസ് റൂബി ജൂബിലി: ഡോ ഹകീം അസ്ഹരിയുടെ യു.കെ സന്ദര്‍ശനം ഇന്ന് മുതല്‍


ലണ്ടന്‍: മര്‍കസ് റൂബി ജൂബിലി ആഘോഷത്തിന്റെ യൂറോപ്യന്‍ പ്രചരണ ഭാഗമായി മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി നടത്തുന്ന യു.കെ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. നാലു ദിവസം നീണ്ടു നില്ക്കുന്ന പര്യടനത്തില്‍ ബ്രിട്ടണിലെ പ്രമുഖ അക്കാദമിക സ്ഥാപനങ്ങളായ കാംബ്രിഡ്ജ് മുസ്ലിം കോളജ്, കരീമിയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് നോട്ടിങ്ഹാം, സുല്‍ത്താന്‍ ബാഹു സെന്റര്‍ ബര്‍മിങ്ഹാം എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുകയും അക്കാദമിക് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. ഈ സ്ഥാപനങ്ങളിലെ ഡയറക്ടര്‍, പ്രിന്‍സിപ്പാള്‍ എന്നിവരുമായി വിദ്യാഭ്യാസ ചര്‍ച്ചകളും നടത്തും. നാളെ(ശനി) നോട്ടിങ്ഹാമിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ഇ.എം.എം.എ സംഘടിപ്പിക്കുന്ന ഫാമിലി ഗെറ്റ്ടുഗതറില് ഡോ. ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ലണ്ടനില്‍ ഗവേഷണം ചെയ്യുന്ന മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമത്തില്‍ അദ്ദേഹം അധ്യക്ഷത വഹിക്കും. ഞായറാഴ്ച വൈകുന്നേരം ലണ്ടനില്‍ നടക്കുന്ന അല്‍ ഇഹ്സാന്‍ സ്പിരിച്ച്വല്‍ കോണ്‍ഫറന്‍സില്‍ ഡോ. അസ്ഹരി മുഖ്യകാര്‍മികത്വം വഹിക്കും.
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം