മര്‍കസ് കുല്ലിയ്യകളിലേക്കുള്ള അപേക്ഷാതിയ്യതി ഇന്ന് അവസാനിക്കും


"
കോഴിക്കോട് : ജാമിഅഃ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് കോഴ്സിലെ മുത്വവ്വലിൽ നാല് കുല്ലിയ്യഃകളിലേക്ക് (കോളേജ്) അപേക്ഷകള്‍ ഇന്നവസാനിക്കും . കോളേജ് ഓഫ് ഇസ്ലമാിക് തിയോളജി, കോളേജ് ഓഫ് ഇസ്ലാമിക് ശരീഅഃ, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ ഡിപ്പാർട്ടുമെന്റുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരുന്നത് .
ശരീഅഃ കോളേജുകളിലെ മുഖ്തസര്‍ ബിരുദമോ , ജാമിഅതുല്‍ ഹിന്ദിന്റെ ഡിഗ്രി അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കുകയോ തത്തുല്യമായ ദർസ് പഠനം പൂർത്തിയാക്കുകയോ ചെയ്തവർക്ക് മുത്വവ്വലിലെ ഈ നാല് കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ https://admission.markaz.in എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കുള്ള ഹാൾടിക്കറ്റ് വിതരണം മാർച്ച് 25 നു നടക്കും. ഇന്റർവ്യൂ ഏപ്രിൽ ഒന്നിന് രാവിലെ 8 മണിക്ക് മർകസ് കാമ്പസിൽ നടക്കും. "
ജാമിഅ മദീനതുന്നൂർ ഇൻ്റർസ്റ്റേറ്റ് ആനുവൽ കോൺഫ്ലുവൻസ് 2026 സമാപിച്ചു...
2, 4, 6, 9 റാങ്കുകളാണ് നേടിയത്...
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
ജാമിഅ മദീനതുന്നൂർ ഇൻ്റർസ്റ്റേറ്റ് ആനുവൽ കോൺഫ്ലുവൻസ് 2026 സമാപിച്ചു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം