ഇസ്ലാമിക നിയമങ്ങളിലെ കോടതിയിടപെടലുകൾ മതപ്രമാണങ്ങൾ പരിഗണിച്ചാവണം: കാന്തപുരം


കോഴിക്കോട്: മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഇടപെടൽ മതത്തിന്റെ അടിസ്ഥാന വിശ്വാസസംഹിതകളെ മാനിച്ചാവണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മുസ്ലിം സ്ത്രീകൾക്ക് നിസ്കരിക്കാൻ ഏറ്റവും ഉത്തമം വീടാണ് എന്നാണ് ഇസ്ലാമിന്റെ അടിസ്ഥാന മതപ്രമാണം പഠിപ്പിക്കുന്നത്. മക്കയിൽ പോവുന്നത് ഹജ്ജിനും ഉംറക്കുമാണ്. അവ നിർവ്വഹിക്കുന്നതിന്റെ ഭാഗമായുള്ള മക്കയിലെ കർമ്മങ്ങൾ മറ്റിടങ്ങിലും സന്ദർഭങ്ങളിലും വേണ്ടതില്ല. വീട്ടിൽ വെച്ചുള്ള നിസ്കാരമാണ് സ്ത്രീകൾക്ക് ഏറ്റവും ഉത്തമം. അക്കാരണത്താലാണ് മിക്കവാറും പള്ളികളിൽ വെച്ച് മാത്രം നടക്കുന്ന ജുമുഅ നിസ്കാരം സ്ത്രീക്ക് നിർബന്ധമില്ല എന്ന ഇസ്ലാമിക വിധിയുള്ളത്. ഇസ്ലാമിക വ്യവഹാരങ്ങളിൽ തീരുമാനം പറയുമ്പോൾ അക്കാര്യത്തിൽ ആഴമുള്ള ജ്ഞാനവും മുഖ്യധാരാ നിലപാടായി സുന്നി വീക്ഷണത്തെ പിന്തുടരുന്നവരുമായ മതപണ്ഡിതരുമായി ആലോചിച്ചാണ് കോടതികൾ ഇടപെടേണ്ടത്. മതത്തിന്റെ യഥാർത്ഥ വശത്തെ തള്ളിക്കളഞ്ഞ വളരെ ചെറിയ ശതമാനം ആളുകൾ മാത്രമാണ് സ്ത്രീപള്ളിപ്രവേശം വേണമെന്ന് വാദിക്കുന്നത്. ഇസ്ലാമിന്റെ മൗലികമായ ജ്ഞാനവ്യവസ്ഥയെ ലംഘിക്കുന്നവരാണ് ഇവരെന്നതിനാൽ മുസ്ലിം സമുദായത്തിനകത്ത് നിന്ന് വരുന്ന തീവ്രവാദം പോലുള്ള ശരിയല്ലാത്ത പ്രവണതകളുടെ കാരണക്കാരും ഇത്തരം പിഴച്ച ചിന്താഗതിക്കാർ ആണെന്ന് കാണാം. സ്ത്രീപള്ളി പ്രവേശവുമായി ബന്ധപ്പെട്ടു മതപരമായ നിലപാടുകളെ ഉത്തരവാദിത്തപ്പെട്ടവരെ ബോധ്യപ്പെടുത്തുമെന്നും കാന്തപുരം പറഞ്ഞു.
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ഓഗസ്റ്റ് 17-നാണ് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം...
താമരശ്ശേരി ഡി വൈ എസ് പി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം