യു.എ.ഇ ദേശീയ ദിനം: ഗ്രാൻഡ് മുഫ്തിയുടെ ഉപഹാരം സി മുഹമ്മദ് ഫൈസി കൈമാറി


തിരുവനന്തപുരം: യു.എ.യുടെ നാല്പത്തിയെട്ടാമത് ദേശീയ ദിനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഉപഹാരം മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി യു.എ.ഇ കോൺസുൽ ജനറൽ ഡോ. ജമാൽ ഹുസൈൻ അൽ സാബിക്ക് കൈമാറി. തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റിൽ നടന്ന ദേശീയദിനാഘോഷ പരിപാടിയിലാണ് ഗ്രാൻഡ് മുഫ്തിയുടെ കവിത ഉല്ലേഖനം ചെയ്ത ഉപഹാരം കൈമാറിയത്. യു.എ.ഇ സമൃദ്ധിയുടെയും ആതിഥ്യത്തന്റെയും നാടാണെന്നും, ലോകമാകെ സമാധാനവും സഹിഷ്ണുതയും പ്രചരിപ്പിക്കുന്നതിൽ വലിയ സംഭാവനകൾ നൽകുന്ന രാജ്യമാണെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എഴുതിയ കവിതയിൽ പറഞ്ഞു. മർകസുമായി യു.എ.ഇ സ്ഥാപനങ്ങൾക്കും ഭരണഗൂഢത്തിനും ഉള്ള ഗാഢമായ ബന്ധത്തെ അടയാളപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉൾകൊള്ളിച്ചു കഴിഞ്ഞ ദിവസം കവിതയുടെ ആലാപനം വീഡിയോ രൂപത്തിൽ പുറത്തുവന്നത് അറബ് ലോകത്ത് വൈറലായിരുന്നു.
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം