സുൽത്താൻ ഖാബൂസ് ഒമാനെ സമൃദ്ധിയിലേക്ക് ഉയർത്തിയ പ്രതിഭാശാലിയായ ഭരണാധികാരി: കാന്തപുരം


കോഴിക്കോട്: ഒമാനെ ലോകരാജ്യങ്ങളിൽ ശ്രദ്ധേയമായ ഭൂപ്രദേശമാക്കി മാറ്റിയ മഹാനായ ഭരണാധികാരിയായിരുന്നു വിടപറഞ്ഞ സുൽത്താൻ ഖാബൂസ് എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
അൻപത് വർഷത്തെ മികച്ച ഭരണത്തിലൂടെ ഒമാനെ സാമ്പത്തികവും സാംസ്കാരികവുമായ മികവുകളിലേക്ക് സുൽത്താന് ഉയർത്തി. ഇന്ത്യാക്കാർ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ വ്യാപാരങ്ങൾ ആരംഭിക്കാനും തൊഴിലെടുക്കാനും ഉള്ള വഴികൾ തുറന്നുവെച്ചു അദ്ദേഹം. കൂടുതൽ സംസാരിക്കുന്നതിലല്ല: ഭംഗിയായി എല്ലായിടങ്ങളിലും ഭരിച്ചു കാണിക്കുന്നതിനാണ് ഫലമെന്ന് പ്രവർത്തങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു.
സുൽത്താൻ ഖാബൂസിന് വേണ്ടി ഗ്രാൻഡ് മുഫ്തിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാ സംഗമം മർകസിൽ നടന്നു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം