സാമ്പത്തിക സംവരണം; മുഖ്യമന്ത്രിയും കാന്തപുരവും ചർച്ച നടത്തി


തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആശങ്കകൾ അറിയിച്ച് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. പിന്നാക്ക സംവരണം ഉറപ്പുവരുത്തുന്നതിൽ സംഭവിച്ച പാകപ്പിഴകളും ബാക് ലോഗ് നികത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംഭവിച്ച പോരായ്മകളും ചർച്ചയിൽ കാന്തപുരം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ന്യൂനപക്ഷങ്ങൾക്കുള്ള നിർദേശങ്ങളും കാന്തപുരം മുഖ്യമന്ത്രിക്ക് കൈമാറി. നിർദേശങ്ങളോട് അനുഭാവപൂർണമായ സമീപനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം