ശൈഖ് ജീലാനി അനുസ്മരണവും ദേശീയ സമ്മേളനവും ഇന്ന് മര്‍കസില്‍


കോഴിക്കോട്: ഇസ്ലാമിക ആത്മീയ രംഗത്തെ ഉന്നത സ്ഥാനീയരായ ശൈഖ് മുഹ്യിദ്ധീന് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) അനുസ്മരണവും ദേശീയ സഹിഷ്ണുതാ സമ്മേളനവും ഇന്ന് (വ്യാഴം) മര്‍കസില്‍ നടക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ബാഗ്ദാദ് ശൈഖ് ജീലാനി ദര്‍ഗ ശരീഫിലെ ഇമാമും ഇറാഖി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ഡോ. അനസ് മഹമൂദ് ഈസാവി മുഖ്യാതിഥിയായി സംബന്ധിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖരായ ഇസ്ലാമിക ആധ്യാത്മിക പണ്ഡിതന്മാരും മത സാമൂഹിക നേതാക്കളും പങ്കെടുക്കും. ശൈഖ് ജീലാനിയുടെ അപദാനങ്ങള്‍ വിവരിക്കുന്ന നഅ്തുകള് ആലപിക്കാന്‍ പ്രമുഖ നഅത് സംഘങ്ങള്‍ സംഘങ്ങള്‍ നേതൃത്വം നല്‍കും. പാരസ്പര വിശ്വാസവും സമാധാന സമീപനങ്ങളും വിനഷ്ടമായികൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ സൂഫിസം മുന്നോട്ടു വെക്കുന്ന സഹിഷ്ണുതാപരമായ സമീപനങ്ങള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കു വിനിമയം ചെയ്യുകയെന്നതാണ് സമ്മേളനം ലക്ഷ്യമാക്കുന്നത്. ശൈഖ് മുഹിയുദ്ധീന് ജീലാനി മുന്നോട്ട് വെച്ച ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും സമ്മേളനത്തിലെ പ്രഭാഷണങ്ങള്‍. ഇന്ത്യയിലെ മുസ്ലിം സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദിച്ചു കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നയപ്രഖ്യാപന പ്രഭാഷണവും സമ്മേളനത്തില്‍ നടക്കും. മുഫ്തിമാര്, ഇന്ത്യയിലെ പ്രമുഖ ദര്‍ഗാ ശരീഫുകളുടെ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം