കോഴിക്കോട്: മർകസിന് കീഴിൽ പൂനൂരിൽ പ്രവർത്തിക്കുന്ന മർകസ് ഗാർഡൻ പൂർവ്വ വിദ്യാർത്ഥികളായ നൂറാനിമാരുടെ കൂട്ടായ്മ പ്രിസം ഫൗണ്ടേഷന് കീഴിൽ രാജ്യത്തു വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന റബ്ബാനി ഫിനിഷിങ് സ്കൂളുകളിൽ പഠനം പൂർത്തിയാക്കിയ പണ്ഡിതന്മാർക്ക് മർകസിൽ നടന്ന ചടങ്ങിൽ ബിരുദം നൽകി. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ അവബോധമില്ലാതെ വ്യർത്ഥജീവിതം നയിക്കുന്ന ആളുകളെ വിദ്യാഭ്യാസം നൽകി സാമൂഹിക മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യത്തിനു യുവ പണ്ഡിതന്മാർ മുന്നിട്ടറങ്ങണമെന്നു കാന്തപുരം പറഞ്ഞു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ അധ്യക്ഷത വഹിച്ചു. അഹ്ദലിയ്യ ആത്മീയ മജ്ലിസും ചടങ്ങിൽ നടന്നു. ബംഗാൾ, ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന റബ്ബാനി ഫിനിഷിങ് സ്കൂളുകളിലാണ് അൻപത് യുവപണ്ഡിതർ പഠനം പൂർത്തിയാക്കിയത്. അബൂസ്വാലിഹ് സഖാഫി പ്രാർത്ഥന നിർവ്വഹിച്ചു. സുഹൈറുദ്ധീൻ നൂറാനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ ഹകീം സഅദി കരുനാഗപ്പള്ളി, ബഷീർ സഖാഫി കൈപ്പുറം, അബൂബക്കർ സഖാഫി പന്നൂർ, ആസഫ് നൂറാനി വരപ്പാറ, മുഹമ്മദ് ഷാഫി നൂറാനി, മുഹമ്മദ് ഫാളിൽ നൂറാനി പ്രസംഗിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved