"കോഴിക്കോട്: ബദർ അനുസ്മരണവും പ്രാർത്ഥന സംഗമവും ഇന്ന്(wednesday) വൈകുന്നേരം 4 മുതൽ മർകസിൽ നിന്ന് ഓൺലൈനിൽ നടക്കും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാരംഭ പാർത്ഥന നടത്തും. സി മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ മൗലിദ് പാരായണത്തിന് നേതൃത്വം നൽകും. ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. മർകസിന്റെ സഹായികൾക്കും അഭ്യുദയ കാംക്ഷികൾക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന ചടങ്ങിൽ നടക്കും. മർകസ് ഒഫിഷ്യൽ യൂട്യൂബ് പേജായ www.youtube.com/markazonline വഴി തത്സമയ സംപ്രേക്ഷണം നടക്കും. സാധാരണ വിപുലമായി സംഘടിപ്പിക്കാറുള്ള പരിപാടി കോവിഡ് കാരണം, ഇത്തവണ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റിയിരിക്കുകയാണ് എന്ന് മർകസ് മാനേജ്മെന്റ് അറിയിച്ചു."
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved