ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് പ്രഖ്യാപിച്ചു
ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് ലോഗോ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്യുന്നു.
ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് ലോഗോ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രകാശനം ചെയ്യുന്നു.
കൊയിലാണ്ടി: മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് സെക്കൻഡ് എഡിഷൻ ഓഗസ്റ്റ് 10 മുതൽ 31 തീയതികളിലായി പാറപ്പള്ളിയിൽ വച്ച് നടക്കും. കാരന്തൂർ മർകസിന് കീഴിൽ കൊല്ലം പാറപ്പള്ളിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പഠന കേന്ദ്രമാണ് മാലിക് ദീനാർ ഖുർആൻ റിസർച്ച് അക്കാദമി. മർകസിൽ നടന്ന ചടങ്ങിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ കോൺഫറൻസിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശവും നിർവഹിച്ചു.
പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ ദഅവാ കോളേജുകളിൽ പഠനം നടത്തുന്ന ഇരുന്നൂറോളം വിദ്യാർഥികൾ പങ്കെടുക്കുന്ന ഖുർആൻ പഠന ക്യാമ്പ്, ഖുർആൻ പാരായണ നിയമ ശാസ്ത്രത്തിലെ വിഖ്യാദ ഗ്രന്ഥം ജസരിയ്യയുടെ മനപ്പാഠ മത്സരം, ഖുർആൻ മെഗാ ക്വിസ്, റിസർച്ച് കോൺഫറൻസ്, ഖുർആൻ വിസ്മയം, ഖുർആൻ എക്സ്പോ, വീഡിയോ സീരീസ്, ടേബിൾ ടോക്ക് എന്നിവ നടക്കും. പ്രഖ്യാപന സംഗമത്തിൽ കെ എസ് കെ സയ്യിദ് അലവിക്കോയാ അൽ ഐദറൂസി, സയ്യിദ് ശിഹാബുദ്ധീൻ അൽ അഹ്ദൽ മുത്തനൂർ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, വി എം അബ്ദുറഷീദ് സഖാഫി, ഹനീഫ് സഖാഫി, ബഷീർ സഖാഫി സംബന്ധിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved