'ചിത്താരി ഹംസ മുസ്ലിയാര്' ജീവചരിത്രം പ്രകാശനം ചെയ്തു
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...

'ചിത്താരി ഹംസ മുസ്ലിയാര്' ജീവചരിത്രം പട്ടുവം കെ.പി. അബൂബക്കര്‍ മൗലവി പ്രകാശനം ചെയ്യുന്നു.
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...

'ചിത്താരി ഹംസ മുസ്ലിയാര്' ജീവചരിത്രം പട്ടുവം കെ.പി. അബൂബക്കര്‍ മൗലവി പ്രകാശനം ചെയ്യുന്നു.
തളിപ്പറമ്പ്: മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ പ്രസ്സ് പ്രസിദ്ധീകരിച്ച 'ചിത്താരി ഹംസ മുസ്ലിയാര്' ജീവചരിത്രം പ്രകാശനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും അല്‍ മഖര്‍ സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായിരുന്ന ചിത്താരി ഹംസ മുസ്ലിയാരെ കുറിച്ചാണ് 'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ പത്താമതായി മലൈബാര്‍ പ്രസിദ്ധീകരിച്ചത്.
പുസ്തകത്തിന്റെ പ്രകാശനം തളിപ്പറമ്പ് നാടുകാണിയിലെ അല്‍ മഖറില്‍ നടന്നു. കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് പട്ടുവം കെ.പി. അബൂബക്കര്‍ മൗലവി, അല്‍മഖര്‍ ഫിനാ. സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ ഹാജിക്ക് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം അബ്ദുല്‍ റഹ്മാന് ബാഖവി, സമസ്ത കേന്ദ്ര മുശാവറ അംഗവും അല്‍ മഖര്‍ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പലുമായ അബ്ദുല്‍ ഗഫൂര്‍ ബാഖവി കാമില്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.
അല്‍ മഖര്‍ ജനറല്‍ സെക്രട്ടറി സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, വൈസ് പ്രസിഡന്റ് അലി കുഞ്ഞി ദാരിമി, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം സഅദി, എസ്.എം.എ ജില്ലാ സെക്രട്ടറി അബ്ദുല്‍ റഷീദ് ദാരിമി, അബ്ദു റശീദ് നരിക്കോട്, ഗ്രന്ഥകാരന് അമീന് മയ്യില്‍ എന്നിവര്‍ സംബന്ധിച്ചു.
പൂനൂര് മര്‍കസ് ഗാര്ഡന് ബാച്ചിലര്‍ പ്രോഗ്രാം നാലാം വര്‍ഷ വിദ്യാര്‍ഥിയും ശ്രീ നാരായണഗുരു ഓപ്പണ്‍ യുണിവേഴ്സിറ്റിയില്‍ ബി.എ ഇക്കണോമിക്സ് അവസാന വര്‍ഷ വിദ്യാര്‍ഥിയുമാണ് ഗ്രന്ഥകാരന്.
store.malaibar.org എന്ന ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും 7034022055 എന്ന നമ്പറില്‍ ബന്ധപ്പെട്ടും പുസ്തകം സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് പ്രസാധകര് അറിയിച്ചു.
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം