മർകസ് ഗാർഡൻ 'ഉർസേ അജ്മീർ' പ്രഖ്യാപിതമായി
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...

മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപനം അവേലത്ത് മഖാം ഉറൂസിൽ വെച്ച് സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു.
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...

മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപനം അവേലത്ത് മഖാം ഉറൂസിൽ വെച്ച് സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു.
പൂനൂർ: മർകസ് ഗാർഡൻ 'ഉർസെ അജ്മീറി'ൻ്റെ പ്രഖ്യാപനം അവേലത്ത് സാദാത്ത് ഉറൂസിൽ വെച്ച് സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിച്ചു. അവേലത്ത് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അദ്ധ്യക്ഷത വഹിച്ചു. ഡോ മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി സന്ദേശം കൈമാറി. 2026 ഡിസംബർ 30, 31, 2027 ജനുവരി 01, 02 തിയ്യതികളിലായി പൂനൂർ മർകസ് ഗാർഡനിൽ വെച്ചാണ് വിപുലമായി സംഘടിക്കപ്പെടുന്നത്.
അദ്കിയ ഇഹ്സാൻ കോൺക്ലൈവ്, ഖിദ്മ ഡയലോഗ്, ഇലാ ദർബാർ, സമസ്ത സെൻ്റിനറി പ്രസൻ്റേഷൻ, ഫാമിലി മീറ്റ്, ഗ്ലോബൽ അജ്മീർ മൗലിദ്, മജ്ലിസുൽ വഅള്, ആവാസേ ഗരീബ് ഗ്രാമസഞ്ചാരം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഉർസേ അജ്മീറിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സ്വാഗതസംഘ രൂപീകരണ യോഗം ഈ മാസം 31 ന് ശനിയാഴ്ച വൈകീട്ട് 6.30 ന് മർകസ് ഗാർഡനിൽ വെച്ചുനടക്കും.
ചടങ്ങിൽ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, ഡോ അബ്ദുസ്സബൂർ ബാഹസ്സൻ അവേലം, സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് കോയ അൽ ബുഖാരി രാമന്തളി, സയ്യിദ് അലവി മശ്ഹൂർ ആറ്റ തങ്ങൾ, സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ, സയ്യിദ് മുഹമ്മദലി ശിഹാബ് തളീക്കര, വി പി എം ഫൈസി വില്യാപ്പള്ളി, റഹ്മതുല്ലാ സഖാഫി എളമരം, അൻവർ സഖാഫി കരുവൻപൊയിൽ, പി കെ അബ്ദുൽ നാസർ സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ എന്നിവർ സംബന്ധിച്ചു.
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
ഡോ. നബീല് സി ചികിത്സക്ക് നേതൃത്വം നല്കും ...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം