ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; വർണാഭമായി മർകസ് അലിഫ് ഡേ

മർകസിൽ നടന്ന 'അലിഫ് ഡേ' വിദ്യാരംഭത്തിന് നേതൃത്വം നൽകി കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു

മർകസിൽ നടന്ന 'അലിഫ് ഡേ' വിദ്യാരംഭത്തിന് നേതൃത്വം നൽകി കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു
കോഴിക്കോട്: അറിവിന്റെയും അക്ഷരങ്ങളുടെയും കേന്ദ്രമായ മർകസിൽ അലിഫക്ഷരം കുറിക്കാൻ ഒത്തുകൂടി നവാഗത വിദ്യാർഥികൾ. ഇസ്ലാമിക പാഠശാലകളും മദ്റസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി മർകസിൽ സംഘടിപ്പിച്ച അലിഫ് ഡേ വിദ്യാരംഭം വർണാഭമായി. ചടങ്ങുകൾക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. പ്രാഥമിക വിഭ്യാഭ്യാസം മനുഷ്യന്റെ ഭാവിയിൽ ചെലുത്തുന്ന പങ്കു വലുതാണെന്നും അതിനാൽ മതിയായ ശ്രദ്ധയും പ്രാധാന്യവും നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരെയും രക്ഷിതാക്കളെയും നിരീക്ഷിച്ചാണ് കുട്ടികൾ വളരുക. മാതൃകാപൂർവമായിരിക്കണം ഇവരുടെ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി മുന്നൂറോളം വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ എട്ടു മുതൽ പതിനൊന്ന് വരെ നടന്ന പരിപാടി മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാർഥന നിർവഹിച്ചു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹസൈനാർ മുസ്ലിയാർ വള്ളിക്കുന്ന്, സി. പി ശാഫി സഖാഫി നേതൃത്വം നൽകി. അക്ബർ ബാദുഷ സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, സി. പി ഉബൈദുല്ല സഖാഫി, വി. എം റശീദ് സഖാഫി, അബൂബക്കർ സഖാഫി പന്നൂർ, ഉനൈസ് മുഹമ്മദ്, ഷമീം കെ. കെ സംസാരിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം