മുത്ത് നബി(സ്വ) മെഗാ ക്വിസ്: ഒന്നാം സ്ഥാനം നേടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി


എടവണ്ണപ്പാറ:- എസ് എസ് എഫ് കേരള സംഘടിപ്പിച്ചുവരുന്ന സംസ്ഥാനതല മുത്ത് നബി (സ) മെഗാ ക്വിസ് മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം നേടി ഐക്കരപ്പടി മർകസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥി പി മുഹമ്മദ് അബ്ദുൽ ഹാദി. അഞ്ചാം തരത്തിൽ നിന്ന് രണ്ടാം സ്ഥാനവും ആറ്, ഏഴ് ക്ലാസ്സുകളിൽ നിന്ന് മൂന്നാം സ്ഥാനവും സംസ്ഥാന മത്സരത്തിൽ സ്വന്തമാക്കിയ ഹാദി എട്ടാം ക്ലാസ്സ് മുതൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടി വരികയാണ്. കേരള സാഹിത്യോത്സവിൽ ബുക്ക് ടെസ്റ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. എട്ടാം തരത്തിൽ സിനാൻ ഒമ്പതാം തരത്തിൽ സാബിത്ത്, പത്താം തരത്തിൽ ശാമിൽ എന്നീ സഹപാഠികളാണ് മത്സരത്തിൽ ഹാദിക്ക് കൂട്ടായി ഉണ്ടായിരുന്നത്. സ്വാദിഖ് സഖാഫി പൂനൂർ- കെ ടി ബുഷ്റ ദമ്പതികളുടെ മകനാണ്. ഫാത്വിമ ഹിബ ഹാദിയ സഹോദരിയാണ്.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം