മർകസ് ബോയ്സ് സ്കൂൾ യു പി വിഭാഗം പാർലിമെൻ്റ് ഇലക്ഷൻ നാളെ


കാരന്തൂർ: മർകസ് ഹയർ സെക്കൻഡറി സ്കൂൾ യു പി വിഭാഗം ലീഡർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നാളെ(വെള്ളി) നടക്കും. ഡെമോക്രാറ്റിക്, ഇൻഡിപെൻഡൻഡ്, റിപ്പബ്ലിക് എന്നീ പാർട്ടികളെ പ്രതിനിധീകരിച്ച് മശ്ഹൂഖ് റഹ്മാൻ, റാമിസ് മുഹമ്മദ്, മുഹമ്മദ് ഹനാൻ എന്നീ സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. 16 ഡിവിഷനിലായി 500 വോട്ടർമാരാണ് യുപി വിഭാഗത്തിലുള്ളത്. രാവിലെ 10:30 ന് ആരംഭിക്കുന്ന വോട്ടിങ്ങിന്റെ ഫലം വൈകുന്നേരം പുറത്തുവരും. തിരഞ്ഞെടുപ്പ് നടപടികൾക്ക് ചീഫ് ഇലക്ഷൻ കമ്മീഷണർമാരായ അബ്ദുൽ വാഹിദ്, അബൂബക്കർ പി കെ, ശിഹാബ് പി എന്നിവർ നേതൃത്വം നൽകും.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം