ജിദ്ദ: കാരന്തൂര്‍ മര്‍കസു സഖാഫത്തി സുന്നിയ്യയുടെ റൂബി ജൂബിലി സമ്മേളനത്തിന്റെ വിളംബര സംഗമം സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ നടന്നു. ‘പര്യവേക്ഷണം വജ്ഞാനിക മികവിന്’ എന്ന പ്രമേയത്തില്‍ 2018 ജനുവരി അഞ്ച് മുതല്‍ ഏഴു വരെ കാരന്തൂരിലാണ് ‘മര്‍കസ് റൂബി ജൂബിലി’ സമ്മേളനം നടക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് ജിദ്ദയില്‍ പൊതുജന സംഗമം, ചര്‍ച്ച തുടങ്ങിയവ സംഘടിപ്പിക്കാന്‍ അലുംനി തീരുമാനിച്ചു. ജിദ്ദ ഹംദാനിയിയയില് നടന്ന വിളംബര സംഗമത്തില്‍ ജിദ്ദ, മക്ക, തായിഫ് തുടങ്ങിയ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളും കുടുംബങ്ങളും പങ്കെടുത്തു. പ്രസിഡന്റ് യഹിയ നൂറാനിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കൌസര്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. പ്രാര്‍ഥനാ സദസ്സ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം കലാ കായിക മത്സരങ്ങള്‍ തുടങ്ങിയവ നടന്നു. നാസര്‍ മായനാദ്, മുസ്തഫ യൂണിവേഴ്സിറ്റി, ജലീല്‍ കണ്ണമംഗലം, അഷ്റഫ് കൊടിയത്തൂര്‍, സൈദ് മുഹമ്മദ് മാസ്റ്റര്‍, ബഷീര്‍ ഓമശ്ശേരി, സമീര്‍ കോട്ടയം, സമീര്‍ മക്ക, ആസിം കൊല്ലം, ശിഹാബ് വാവൂര്, ജലീല്‍ സി.ടി, അബ്ദുല്‍ അസീസ്, അനീം, അജ്മല്‍, അനസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved