രിഫാഇയ്യ സമ്മേളനം വെള്ളിയാഴ്ച ജാമിഉല്‍ ഫുതൂഹില്‍
കേരളത്തിനകത്തും പുറത്തുമായി രിഫാഇയ്യ റാത്തീബുകള്‍ക്ക് നേതൃത്വം നല്കുന്ന നൂറുക്കണക്കിന് പ്രമുഖര്‍ ആത്മീയ സംഗമത്തില്‍ സംബന്ധിക്കും. ...

കേരളത്തിനകത്തും പുറത്തുമായി രിഫാഇയ്യ റാത്തീബുകള്‍ക്ക് നേതൃത്വം നല്കുന്ന നൂറുക്കണക്കിന് പ്രമുഖര്‍ ആത്മീയ സംഗമത്തില്‍ സംബന്ധിക്കും. ...

താമരശ്ശേരി: വിശ്വവിഖ്യാത രിഫാഇയ്യ ആത്മീയ സരണിയുടെ സ്ഥാപകന്‍ ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഇയുടെ 869ാമത് ആണ്ടിനോടനുബന്ധിച്ച് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ രിഫാഇയ്യ സമ്മേളനം നടക്കും. കേരളത്തിനകത്തും പുറത്തുമായി രിഫാഇയ്യ റാത്തീബുകള്‍ക്ക് നേതൃത്വം നല്കുന്ന നൂറുക്കണക്കിന് പ്രമുഖര്‍ ആത്മീയ സംഗമത്തില്‍ സംബന്ധിക്കും. വെള്ളിയാഴ്ച വൈകിട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെ നടക്കുന്ന സംഗമത്തില്‍ വാദി രിഫാഇയ്യ സംഘം കുഞ്ഞി സീതികോയ തങ്ങൾ കൊയിലാട്ട്, കോയ കാപ്പാട്, ബഷീർ സഖാഫി കല്ലൂർ, ഇബ്രാഹിം ഫാളിലി കല്ലൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ രിഫാഇയ്യ റാത്തീബ് നടക്കും. രിഫാഇയ്യ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ സമ്മേളനത്തില്‍ ആദരിക്കുകയും ചെയ്യും.
സയ്യിദ് അലി ബാഫഖി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും. ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി അധ്യക്ഷ വഹിക്കും.
തുടര്‍ന്ന്, പ്രമുഖ പണ്ഡിതരുടെയും സയ്യിദുമാരുടെയും നേതൃത്വത്തില്‍ മാസാന്ത ഹള്റതുല്‍ ഫുതൂഹും നടക്കും. അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, ഷാഫി സഖാഫി സി പി, സി എസ് മുഹമ്മദ് ഫൈസി, മുഹിയദ്ദീന്‍ ബുഖാരി, സഹ് ല്‍ ശാമില്‍ ഇര്‍ഫാനി, ഹാഫിസ് ശമീര്‍ അസ്ഹരി, മുഹമ്മദ് നൂറാനി വള്ളിത്തോട് സംബന്ധിക്കും. തബര്‍റുക് വിതരണത്തോടെ സംഗമം അവസാനിക്കും.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം