റൂഹുൽ മഹബ്ബക്ക് പ്രൗഢാരംഭം

ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച റൂഹുൽ മഹബ്ബ പ്രകീർത്തന വേദി ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച റൂഹുൽ മഹബ്ബ പ്രകീർത്തന വേദി ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്ന "സയ്യിദുൽ കൗനൈൻ" മീലാദ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റൂഹുൽ മഹബ്ബ പ്രകീർത്തന വേദിക്ക് പ്രൗഢമായ തുടക്കം. മർകസ് കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന പ്രകീർത്തന വേദിയിൽ മുത്ത് നബി (സ്വ) തങ്ങൾ പ്രമേയമാകുന്ന വിവിധ സെഷനുകളും, വ്യത്യസ്ത ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള വിദ്യാർഥികളുടെ അവതരണങ്ങളും നടന്നു.
ഉദ്ഘാടന സെഷനിൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ അധ്യക്ഷതയിൽ ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മർകസ് റെക്ടർ റോഷൻ നൂറാനി, അക്ബർ ബാദുഷ സഖാഫി സംസാരിച്ചു. സയ്യിദ് ജസീൽ കാമിൽ സഖാഫി, ബഷീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, അബ്ദുൽ സത്താർ കാമിൽ സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ സംബന്ധിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം