‘റഹ്മത്തുൽ ലിൽ ആലമീൻ’ ഇന്റർനാഷണൽ സീറ ക്വിസ്: ഇസ്സ ഹൈറക്ക് ഒന്നാം സ്ഥാനം


കൊയിലാണ്ടി: ഈ മാസം അഞ്ചിന് കോഴിക്കോട്ട് നടന്ന ഇന്റർനാഷനൽ മീലാദ് കോൺഫറൻസിനോടനുബന്ധിച്ച് ശൈഖ് അബൂബക്കർ ഫൗണ്ടേഷന്റെ സഹകരണത്തോടെ ആഗോളതലത്തിൽ സംഘടിപ്പിച്ച “റഹ്മത്തുൽ ലിൽ ആലമീൻ ഇന്റർനാഷനൽ സീറ ക്വിസ്–2026” മത്സരത്തിൽ കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി ഇസ്സ ഹൈറ ഒന്നാം സ്ഥാനവും 25,000 രൂപ ക്യാഷ് പ്രൈസും നേടി. 1,300ഓളം ഹൈസ്കൂൾ വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ വിവിധ റൗണ്ടുകൾക്ക് ശേഷം ഫൈനൽ റൗണ്ട് വിജയകരമായി പൂർത്തിയാക്കിയാണ് ഇസ്സ ഹൈറ ഈ നേട്ടം കൈവരിച്ചത്.
മികച്ച വിജയം കൈവരിച്ച വിദ്യാർഥിയെ മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. എം. റശീദ് സഖാഫി, അക്കാദമിക് ഡയറക്ടർ എം. ശാഫി, പ്രിൻസിപ്പൽ റമീസ് പള്ളിക്കൽ, അഡ്മിനിസ്ട്രേറ്റർ അബ്ദുന്നാസർ സി. കെ, മോറൽ ഹെഡ് അബ്ദുൽ കരീം നിസാമി, സ്റ്റാഫ് കൗൺസിൽ എന്നിവർ അഭിനന്ദിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം