റഷ്യയിലെ അന്താരാഷ്ട്ര മത ഉച്ചകോടിയിൽ പങ്കെടുത്ത് ഡോ. അബ്ദുൽ ഹകീം അസ്ഹരി

റഷ്യയിൽ നടന്ന അന്താരാഷ്ട്ര മത ഉച്ചകോടിയിൽ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി.

റഷ്യയിൽ നടന്ന അന്താരാഷ്ട്ര മത ഉച്ചകോടിയിൽ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി.
സെന്റ് പീറ്റേഴ്സ്ബർഗ്: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന രണ്ടാമത് അന്താരാഷ്ട്ര മത ഉച്ചകോടിയിൽ മർകസ് നോളജ് സിറ്റി സ്ഥാപകൻ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പങ്കെടുത്തു. 45 ലധികം രാജ്യങ്ങളിൽ നിന്നുള്ള മതപണ്ഡിതരും പ്രതിനിധികളും പങ്കെടുത്ത ഉച്ചകോടി സെന്റ് പീറ്റേഴ്സ്ബർഗ് ഗവർണർ അലക്സാണ്ടർ ഡി. ബെഗ്ലോവ് ഉദ്ഘാടനം ചെയ്തു. മതസഹിഷ്ണുത, ആത്മീയ- ധാർമ്മിക മൂല്യങ്ങളുടെ സംരക്ഷണം, മതാന്തര സംവാദം എന്നീ വിഷയങ്ങളിലായിരുന്നു പ്രധാന ചർച്ച.
ഇന്ത്യയുടെ സമാധാനപരമായ സഹവർത്തിത്വവും ബഹുസ്വരതയും ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉച്ചകോടിയിൽ വിശദീകരിച്ചു. വിദ്യാഭ്യാസ, സാംസ്കാരിക വിനിമയങ്ങൾ ലക്ഷ്യമാക്കി ഇന്ത്യയിലെയും റഷ്യയിലെയും സ്ഥാപനങ്ങൾ തമ്മിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതിനുള്ള നിർണായക ധാരണാപത്രങ്ങളിലും പ്രതിനിധികൾ ഒപ്പുവെച്ചു. വാദപ്രതിവാദങ്ങൾ ഒഴിവാക്കി സമാധാനവും ധാർമ്മികതയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഉച്ചകോടി വിലയിരുത്തി.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം