ഇസ്ലാം എന്നതിൻ്റെ ആകെത്തുക അന്ധമായ അനുകരണം: എം അബ്ദുൽ മജീദ് അരിയല്ലൂർ


കോഴിക്കോട്: ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുന്നേ ജീവിച്ച പരിശുദ്ധ നബിയോടുള്ള അന്ധമായ അനുകരണമാണ് ഇസ്ലാം എന്ന് ഐ.പി.ബി ഡയറക്ടർ എം.അബ്ദുൽ മജീദ് അരിയല്ലൂർ. കോഴിക്കോട് സ്വപ്ന നഗരിയിൽ മർകസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. ലോകത്തിന് മുഴുവനും നബിയുടെ ജീവിതം പാഠപുസ്തകമാണ്. സ്വഹാബത്ത് നബിയെ ഓരോ ചലനങ്ങളിലും പിന്തുടർന്നു. വ്യത്യസ്ത അവസരങ്ങളിൽ തിരുനബി ചെയ്തത് എന്താണെന്ന് സൂക്ഷ്മമായി വീക്ഷിക്കുകയും അതേപടി അവർ തുടരുകയും ചെയ്തു. യഥാർത്ഥ ഇസ്ലാമിൻ്റെ വക്താക്കൾ ഇന്നും അതേ പാതയിലാണ് സഞ്ചരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം