പാഠ്യ വിഷയങ്ങളെ ഗവേഷണ ബുദ്ധിയോടെ സമീപിക്കണം: കാന്തപുരം ഉസ്താദ്

മർകസ് സാനവിയ്യ സ്റ്റുഡന്റസ് ക്യാമ്പ് കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു.

മർകസ് സാനവിയ്യ സ്റ്റുഡന്റസ് ക്യാമ്പ് കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: പാഠ്യ വിഷയങ്ങളെ ഗവേഷണ ബുദ്ധിയോടെ സമീപിക്കണമെന്നും കൃത്യ നിഷ്ഠയുള്ള പഠനത്തിലൂടെ മാത്രമേ വലിയ ലക്ഷ്യങ്ങൾ നേടാൻ സാധിക്കുകയുള്ളുവെന്നും ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ്. മർകസ് സാനവിയ്യ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന പഠന-പരിശീലന ശിൽപശാല 'ഉഫുഖ് സ്റ്റുഡൻ്റ്സ് ക്യാമ്പ്' സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിത്വ വികസനം, അക്കാദമിക് പുരോഗതി, നേതൃത്വ മികവ് എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ കാമ്പസുകളിൽ നിന്നായി 252 വിദ്യാർഥികൾ പങ്കെടുത്തു.
സമസ്ത മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, അബ്ദു മാനിപുരം വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി അക്കാദമിക് സെമിനാറും ടേബിൾ ടോക്കും നടന്നു. സമാപന സംഗമം ജാമിഅ മർകസ് ചാൻസിലർ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജാമിഅ സീനിയർ മുദരിസ് വി.പി.എം ഫൈസി വില്യാപള്ളി, സി.പി ഉബൈദുല്ല സഖാഫി, ബശീർ സഖാഫി കൈപ്പുറം, അക്ബർ ബാദുഷാ സഖാഫി, ഇസ്സുദ്ദീൻ സഖാഫി പുല്ലാളൂർ, അസ്ലം സഖാഫി മലയമ്മ, അബ്ദുൽ ഹസീബ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം