സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾക്ക് സ്വീകരണം നൽകി

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർഥികൾക്ക് നൽകിയ സ്വീകരണത്തിൽ നിന്ന്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർഥികൾക്ക് നൽകിയ സ്വീകരണത്തിൽ നിന്ന്.
കുന്ദമംഗലം: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടി വിജയിച്ച മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി. ഫർഹാൻ റാസ (ഉറുദു പ്രസംഗം), ഇർഫാൻ അഞ്ചൂം(കവിതാ രചന), മുഹമ്മദ് കാസിം (കഥാ രചന), സുഹൈൽ (പ്രബന്ധ രചന) എന്നിവരാണ് എ ഗ്രേഡ് നേടി മികവു പുലർത്തിയത്.
കഴിഞ്ഞ വർഷങ്ങളിലും കശ്മീരിൽ നിന്നുള്ള വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. വിജയികളെ വിദ്യാർഥികളുടെ അകമ്പടിയോടെ സ്കൂളുകളിലേക്ക് സ്വീകരിച്ചാനയിച്ചു. അനുമോദന ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി, സ്റ്റാഫ് സെക്രട്ടറി സി പി ഫസൽ അമീർ, എ പി എ ജലീൽ, പി കെ അബൂബക്കർ, അഷ്റഫ് കെകെ, സലീം മടവൂർ, സലീം സഖാഫി, മിർഷാദ് കെവി, ശിഹാബുദ്ദീൻ, ജമാൽ കെഎം സംസാരിച്ചു.
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം