ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രൊജക്റ്റ് ലോഞ്ചിങ് ഇന്ന്


കോഴിക്കോട്: മർകസ് അൻപതാം വാർഷികത്തിൻ്റെ ഭാഗമായി ആരംഭിക്കുന്ന ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പിൻ്റെ പ്രൊജക്റ്റ് ലോഞ്ചിംഗ് ഇന്ന് നടക്കും. മർകസിൻ്റെ സെൻ്റർ ഓഫ് എക്സലൻസായ മദീനതുന്നൂറിൻ്റെ അഡ്വാൻസ്ഡ് കാമ്പസായിട്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇന്ത്യയെ ഗ്ലോബൽ ലീഡർഷിപ്പ് ക്യാപിറ്റലിന്റെ പ്രധാന ഇടമായി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ലീഡർഷിപ്പിൻ്റെ ബഹുമുഖ തലങ്ങളെ ഉൾകൊള്ളുന്ന രൂപത്തിൽ മൾട്ടി ഡിസിപ്ലിനറി സ്വാഭാവത്തിൽ വ്യത്യസ്ത സെൻ്ററുകളായാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.
ദേശീയ അന്തർദേശീയ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന ഉർസെ അജ്മീർ സമാപനസമ്മേളനത്തിൽ പദ്ധതി പ്രഖ്യാപനം നിർവ്വഹിക്കും. അജ്മീർ ദർഗ സജ്ജാദെ നഷീൻ സയ്യിദ് മെഹ്ദി മിയാ ചിശ്തിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ സമസ്ത പ്രസിഡൻ്റ് ഇ. സുലൈമാൻ മുസ്ലിയാർ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. കർണ്ണാടക സ്റ്റേറ്റ് ഹജ്ജ്, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി റഹീം ഖാൻ മുഖ്യാതിഥിയാകും. അവേലത്ത് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സി.പി. ഉബൈദുള്ള സഖാഫി തുടങ്ങിയവർ സംസാരിക്കും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. യേനപ്പോയ അബ്ദുള്ള കുഞ്ഞി (ചാൻസിലർ, യേനപ്പോയ യൂനിവേഴ്സിറ്റി), അബ്ദുൾ ഖാദർ ബുഖാരി (പ്രോ ചാൻസലർ, ക്രസന്റ് യൂണിവേഴ്സിറ്റി), സൽമാൻ നിസാർ അഹമ്മദ് (വൈ.പ്രസിഡൻ്റ്, പ്രസിഡൻസി യൂണിവേഴ്സിറ്റി), സദഖ് അബ്ദുൾ ഖാദർ (സദഖ് എഡ്യൂക്കേഷണൽ ട്രസ്റ്റ്) തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം