വൈജ്ഞാനിക ഉണർവ് കെടാതെ സൂക്ഷിക്കുക; കാന്തപുരം ഉസ്താദ്.

ജാമിഅ മർകസ് യാത്രയയപ്പ് സംഗമത്തിൽ കാന്തപുരം ഉസ്താദ് സംസാരിക്കുന്നു.

ജാമിഅ മർകസ് യാത്രയയപ്പ് സംഗമത്തിൽ കാന്തപുരം ഉസ്താദ് സംസാരിക്കുന്നു.
കാരന്തൂർ: വൈജ്ഞാനിക ജീവിതം ആയുസ്സ് മുഴുവനും തുടരണമെന്നും ഉപകാരപ്രദമായ സമ്പാദിക്കുന്നത് ശീലമാക്കിയാൽ ജീവിതത്തിൽ വലിയ സൗഭ്യാഗ്യങ്ങൾ തേടിയെത്തുമെന്നും ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ജാമിഅ മർകസിൽ നിന്നും ഇത്തവണ പഠനം പൂർത്തിയാക്കി സേവന രംഗത്തേക്ക് ഇറങ്ങുന്ന വിദ്യാർഥികൾക്കുള്ള യാത്രയയപ്പ് സംഗമത്തിൽ അനുഗ്രഹ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജാമിഅയിലെ വിവിധ കുല്ലിയ്യകളിൽ നിന്നും തഹസ്സുസിൽ നിന്നുമായി 560 വിദ്യാർഥികളാണ് ഇത്തവണ പഠനം പൂർത്തിയാക്കിയത്.
മസ്ജിദുൽ ഹാമിലിയിൽ നടന്ന സംഗമം ജാമിഅ ചാൻസിലർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മർകസ് വൈസ് പ്രസിഡൻറ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. മുദരിസുമാരായ അബ്ദുൽ അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസ്സത്താർ കാമിൽ സഖാഫി, സയ്യിദ് ജസീല്‍ കാമിൽ സഖാഫി, ബശീർ സഖാഫി കൈപ്പുറം, സൈനുദ്ദീൻ അഹ്സനി മലയമ്മ, മുഹമ്മദലി സഖാഫി വള്ളിയാട് സംസാരിച്ചു. മിസ്അബ് പിലാക്കൽ സ്വാഗതവും ഇയാസ് ഇരിങ്ങണ്ണൂർ നന്ദിയും പറഞ്ഞു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം