സീക്യൂ കേരള സൗത്ത് സോൺ കോൺവോക്കേഷന് ഉജ്ജ്വല പരിസമാപ്തി


കൊച്ചി: സീക്യൂ ഡെസനിയത്തിൻ്റ ഭാഗമായി നടന്ന കേരള സൗത്ത് സോൺ വിദ്യാർഥികളുടെ കോൺവോക്കേഷന് ഉജ്ജ്വല പരിസമാപ്തി. 2024-25 അധ്യയന വർഷം പഠനം പൂർത്തിയാക്കിയ 600ലധികം വിദ്യാർഥികൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കലൂർ എ.ജെ ഹാളിൽ നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡൻ്റ് വി.എച്ച് ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ ബിരുദ ദാന ചടങ്ങിന് നേതൃത്വം നൽകി. സീക്യൂ എക്സിക്യൂട്ടീവ് ഡയറക്ടർ സി.കെ.എം ഷാഫി സഖാഫി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എസ്.വൈ.എസ് എറണാകുളം ജില്ലാ പ്രസിഡൻ്റ് കെ.എസ്.എം ഷാജഹാൻ, കേരള മുസ്ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി പി.എസ് ഹൈദ്രോസ് ഹാജി സംബന്ധിച്ചു. സീക്യൂ അക്കാദമിക് കോർഡിനേറ്റർ അബൂബക്കർ അരൂർ സ്വാഗതവും ചീഫ് കോർഡിനേറ്റർ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം